ഇന്നും സ്വർണ്ണവിലയിൽ വൻ വർധന
സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും വൻതോതിൽ ഉയർന്നു. പവന് 680 രൂപയുടെ വർധനയാണ് ഉണ്ടായത്. 68,080 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസവും സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ഗ്രാമിന് 85 രൂപ ഉയർന്ന് 8510 ആയാണ് സ്വർണ്ണവില വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില റെക്കോഡിലാണ്. സ്വർണ്ണവില തിങ്കളാഴ്‌ച ഔൺസിന് 3100 ഡോളറായി ഉയർന്നു. സ്പോട്ട് ഗോൾഡിൻ്റെ വില ഒരു ശതമാനം ഉയർന്ന് 3,116.94 ഡോളറായി. യു.എസിൽ സ്വർണത്തിൻ്റെ ഭാവി വിലകളും ഉയരുകയാണ്. 3,150.30
ഇലന്തൂർ നരബലി കേസ്; വിടുതൽ ഹർജിയിൽ കോടതി വിധി ഇന്ന്
കൊച്ചി ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നിവരുടെ ഹർജികളിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഹർജി തളിയാൽ പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തും. തങ്ങൾക്കെതിരെ കേസിൽ തെളിവില്ലെന്നും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ആണെന്നാണ് പ്രതികളുടെ വാദം. എന്നാൽ, പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ഉണ്ടെന്ന്
എമ്പുരാനിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യണം: തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ പ്രതിഷേധവുമായി രംഗത്ത്
തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ ‘എമ്പുരാൻ’ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ചിത്രത്തിൽ സാങ്കല്പിക പേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കർഷകസംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അണക്കെട്ടു പരാമർശത്തിനെതിരേ മുല്ലപ്പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോഡിനേറ്റർ ബാലസിംഗവും രംഗത്തെത്തി. അനാവശ്യമായി മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്നതുകൊണ്ട് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തെയാണ് തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിനിമയിൽ
വഖഫ് ബില്‍ ലോക്‌സഭയിലേക്ക്; ക്രിസ്ത്യന്‍ സംഘടനകള്‍ കേന്ദ്രത്തിനൊപ്പം
ബുധനാഴ്‌ച ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന സൂചന ഉയരുന്നതിനിടെ എൻഡിഎയിലെ ഘടകകക്ഷികളുടെ നിലപാട് നിർണായകം. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, എൽജെപി, ആർഎൽഡി, ടിഡിപി പാർട്ടികൾ സമ്മർദത്തിലാണ്. ആദ്യത്തെ അഗ്‌നിപരീക്ഷ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ്. നിതീഷ് കുമാർ ബില്ലിനെ പിന്തുണച്ചാൽ 17.6 ശതമാനം മുസ്ലിം സാന്നിധ്യമുള്ള ബിഹാറിൽ ജെഡിയുവിൻ്റെ മുസ്ലിം വോട്ടുബാങ്കിൽ വിള്ളൽ വീഴാനിടയുണ്ട്. എൻഡിഎ ഘടകകക്ഷികളിലാണ് ബില്ലിനെ എതിർക്കുന്നവർ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. നിതീഷ് കുമാർ, ജയന്ത് ചൗധരി
ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങൾക്കുമേലും നികുതി ചുമത്തും: വെല്ലുവിളി ആവർത്തിച്ച് ട്രംപ്
ഇന്ത്യയടക്കമുള്ള ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കുമേലിലും യുഎസ് നികുതി ചുമത്തുമെന്ന് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. പകരച്ചുങ്കം നിലവില്‍ വരുന്ന ഏപ്രില്‍ 2 രാജ്യത്തിൻ്റെ ‘വിമോചനദിന’മായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ‘എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം’ എന്നായിരുന്നു എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ട്രംപ് വ്യക്തമാക്കിയത്. എല്ലാരാജ്യങ്ങള്‍ക്കും നികുതി ചുമത്തുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ ദിവസത്തെയാണ് ട്രംപ് യുഎസിൻ്റെ വിമോചനദിവസം എന്ന് വിശേഷിപ്പിക്കുന്നത്. നേരത്തെ, നികുതി ചുമത്തുക 10- 15 വരെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ മെഹ്മുർഗഞ്ച് സ്വദേശിയാണ് നിധി തിവാരി. 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ്. പിഎംഒയിൽ 2022ൽ അണ്ടർ സെക്രട്ടറിയായി ചുമതലയേറ്റ നിധി തിവാരി, 2023 ജൂൺ 6 മുതൽ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ
ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ സുരക്ഷാ സേന വധിച്ചു. സർക്കാർ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. ബസ്‌തർ മേഖലയിലെ ബിജാപൂർ ദന്തേവാഡ ജില്ലകളുടെ അതിർത്തിയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിലിന് ഇറങ്ങിയ സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ദേഷ്യമോ വിരോധമോ ഇല്ല; ധനമന്ത്രി കെ.എൻ. ബാലഗോപാൽ
സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ദേഷ്യമോ വിരോധമോ ഇല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാരിനുള്ളത് അനുഭാവ പൂർണമായ സമീപനമാണ്. കേന്ദ്രസർക്കാർ പദ്ധതിയായ ‘ആശ’യിൽ ബജറ്റിൽ പറഞ്ഞതി നെക്കാൾ കൂടുതൽ തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. ഓണറേറിയം ഉൾപ്പെടെയുള്ള അവരുടെ കുടിശിക തീർപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് ചെയ്യാൻ കഴിയാത്ത ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. ഓണറേറിയം സംസ്ഥാനം മാത്രം വിചാരിച്ചാൽ വർധിപ്പിക്കാനാവില്ല. വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞാൽ മാത്രം പോര, അത്
സ്വർണ്ണവിലയിൽ ഇന്നും വൻ വർദ്ധന
സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. 65 രൂപ ഗ്രാമിന് കൂടി 8425 രൂപയും, പവന് 520 രൂപ കൂടി 67,400 രൂപയുമായി. ഇന്നലെ 66,880 ആയിരുന്നു വില. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സ്വർണ്ണഭരണ വിപണിയിൽ 24 കാരറ്റ് സ്വർണ്ണത്തിന് 90 ലക്ഷം രൂപ കടന്നു. ഒരു പവൻ സ്വർണ്ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 73,000 രൂപയ്ക്ക് മുകളിൽ നൽകണം. മാർച്ച് ഒന്നിന് 63,520 രൂപയായിരുന്നു പവൻ വില.
ബിഷപ്പിനെതിരെയുള്ള കേസ്; കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ന് കോതമംഗലത്ത് ഉപവാസസമരം
ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ബിഷപ്പിനെതിരെ ആലുവ -മൂന്നാർ രാജപാതയിലൂടെ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുജന മുന്നേറ്റ യാത്രയിൽ പങ്കെടുത്തതിൻ്റെ പേരിലാണ് കേസ് എടുത്തത്. ഇന്ന് കോതമംഗലത്ത് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉപവാസസമരം നടത്തും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം എൽഎ സമരം ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം പി സമാപന സമ്മേളനം ഉദ്ഘാടനം