പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ മെഹ്മുർഗഞ്ച് സ്വദേശിയാണ് നിധി തിവാരി. 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ്.

പിഎംഒയിൽ 2022ൽ അണ്ടർ സെക്രട്ടറിയായി ചുമതലയേറ്റ നിധി തിവാരി, 2023 ജൂൺ 6 മുതൽ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഡിസാംമെൻ്റ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റി അഫയേഴ്സ് വിഭാഗത്തിന്റെ കീഴിലും നിധി തിവാരി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് റിപ്പോർട്ട് ചെയ്യേണ്ട, ഫോറിൻ ആൻഡ് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു നിധി തിവാരി ജോലി ചെയ്തിരുന്നത്.

Related Posts