ഇന്ത്യയടക്കമുള്ള ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കുമേലിലും യുഎസ് നികുതി ചുമത്തുമെന്ന് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. പകരച്ചുങ്കം നിലവില്‍ വരുന്ന ഏപ്രില്‍ 2 രാജ്യത്തിൻ്റെ ‘വിമോചനദിന’മായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ‘എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം’ എന്നായിരുന്നു എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ട്രംപ് വ്യക്തമാക്കിയത്. എല്ലാരാജ്യങ്ങള്‍ക്കും നികുതി ചുമത്തുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ ദിവസത്തെയാണ് ട്രംപ് യുഎസിൻ്റെ വിമോചനദിവസം എന്ന് വിശേഷിപ്പിക്കുന്നത്. നേരത്തെ,

നികുതി ചുമത്തുക 10- 15 വരെ രാജ്യങ്ങള്‍ക്ക് മേലായിരിക്കും എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇത് തള്ളുന്നതാണ് ട്രംപിന്‍റെ പുതിയ പ്രസ്താവന. ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരക്കരാറുമായി (ബിടിഎ) ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു. തീരുവ ഇളവുസംബന്ധിച്ച തീരുമാനമൊന്നുമുണ്ടായില്ലെന്നാണ് സൂചന. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. യുഎസിൻ്റെ പകരച്ചുങ്കം ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ആഘാതമുണ്ടാക്കും.

Related Posts