അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. 5 ദിവസത്തേയ്ക്കാണ് നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും അമേരിക്കയും തമ്മിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചത്.

5 ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇറാനുമായി തുടരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇറാന്‍റെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും പവർ പ്ലാന്‍റുകൾക്കും എതിരായ എല്ലാ സൈനിക ആക്രമണങ്ങളും 5 ദിവസത്തേക്ക് നിർത്തിവച്ചതായി സേനകൾക്ക് നിർദ്ദേശം നൽകിയെന്നും ട്രംപ് വ്യക്തമാക്കി.

Related Posts