കേരളത്തിൽ ഭരണത്തുടർച്ചയല്ല, ഭരണമാറ്റമാണ് നല്ലതെന്ന കവി സച്ചിദാനന്ദന്‍റെ അഭിപ്രായം ശരിയാണെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഇടതുപക്ഷത്തിന് പോലും ഭരണമാറ്റം ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണമാറ്റമാണ് ജനാധിപത്യത്തിൻ്റെ ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകർ ഉയർത്തിയ നിലപാടിനോട് താൻ യോജിക്കുന്നുവെന്നും മതേതരത്വത്തിന് വളക്കൂറുള്ള മണ്ണായതിനാൽ ബി ജെ പി കേരളത്തിൽ ഒരു അധികാരശക്തിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സി പി എം – ബി ജെ പി ഡീലെന്ന് താൻ പറഞ്ഞു എന്ന പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു, അത്തരമൊരു ധാരണയ്ക്ക് തൻ്റെ പക്കൽ തെളിവുകളില്ല. എന്നാൽ വർഗീയതയുമായി സമരസപ്പെടാൻ ഇടതുപക്ഷം ഒരിക്കലും തയ്യാറാകരുതെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

Related Posts