സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ദേഷ്യമോ വിരോധമോ ഇല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാരിനുള്ളത് അനുഭാവ പൂർണമായ സമീപനമാണ്. കേന്ദ്രസർക്കാർ പദ്ധതിയായ ‘ആശ’യിൽ ബജറ്റിൽ പറഞ്ഞതി നെക്കാൾ കൂടുതൽ തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. ഓണറേറിയം ഉൾപ്പെടെയുള്ള അവരുടെ കുടിശിക തീർപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് ചെയ്യാൻ കഴിയാത്ത ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.

ഓണറേറിയം സംസ്ഥാനം മാത്രം വിചാരിച്ചാൽ വർധിപ്പിക്കാനാവില്ല. വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞാൽ മാത്രം പോര, അത് ചെയ്യാനാകണമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തിന് നേത്യത്വം നൽകുന്നവർ വിഷയത്തെ രാഷ്ട്രീയ മായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ആശമാരെ തൊഴിലാളികളായി അംഗീകരി ക്കണമെന്ന ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. ഒരേസമയം ഇരയ്ക്കും വേട്ടക്കാർക്കും ഒപ്പം ഓടുന്ന സമീപനമാണ് സമരത്തിൽ ബിജെപി സ്വീകരിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Related Posts