ബെംഗളൂരുവിൽ വാഹനാപകടത്തിൽ പ്രതിരോധവകുപ്പിലെ ജീവനക്കാരന് ദാരുണാന്ത്യം
Karnataka
0 min read
10.0k

ബെംഗളൂരുവിൽ വാഹനാപകടത്തിൽ പ്രതിരോധവകുപ്പിലെ ജീവനക്കാരന് ദാരുണാന്ത്യം

ജൂൺ 8, 2025
0

പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ മലയാളി യുവാവ് ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. പന്തീരാങ്കാവ് നടക്കാവ് നെച്ചി കരുണയില്‍ പരേതനായ രാമദാസിന്‍റെ മകനായ അശ്വിന്‍ദാസ് (27) ആണ് മരിച്ചത്. പ്രതിരോധ വകുപ്പില്‍ ബെംഗളൂരുവില്‍ യുഡി ക്ലാര്‍ക്കാണ് അശ്വിന്‍ദാസ്. അമ്മ കിഴക്കുംമുറി ആണിക്കാട്ട് ബിന്ദു, സഹോദരി അങ്കിത ദാസ്.

Continue Reading
കൊളംബിയന്‍ പ്രസിഡന്‍റ്  സ്ഥാനാര്‍ഥി മിഗ്വേല്‍ ഉറിബെയ്ക്ക് തലയ്ക്ക് വെടിയേറ്റു
World
1 min read
12.0k

കൊളംബിയന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗ്വേല്‍ ഉറിബെയ്ക്ക് തലയ്ക്ക് വെടിയേറ്റു

ജൂൺ 8, 2025
0

ബൊഗോട്ടയില്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ കൊളംബിയന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ മിഗ്വേല്‍ ഉറിബെയ്ക്കുനേരെ വെടിയേറ്റു. ശനിയാഴ്ച ആയിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ മിഗ്വേലിന്‍റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 39-കാരനായ മിഗ്വേല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പിറകില്‍ നിന്ന് വെടിവെക്കുകയായിരുന്നു. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ്. മിഗ്വേലിന്‍റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംഭവത്തിന് പിന്നില്‍ ഒരു കൗമാരക്കാരനാണെന്നാണ്. ഇയാളെ

Continue Reading
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം
Karnataka
0 min read
9.8k

ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം

ജൂൺ 8, 2025
0

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. ജൂണ്‍ 4 ആയിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്‌. അതേസമയം ദുരന്തത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഇന്നലെ

Continue Reading
ദിയയുടെ കടയിലെ കണക്ക് ഓഡിറ്റ് ചെയ്യാൻ പോലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം
Kerala
0 min read
11.3k

ദിയയുടെ കടയിലെ കണക്ക് ഓഡിറ്റ് ചെയ്യാൻ പോലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം

ജൂൺ 8, 2025
0

കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ പോലീസ്. പോലീസിൻ്റെയോ സർക്കാർ സ്ഥാപനത്തിൻ്റെയോ മേൽനോട്ടത്തിൽ സ്വകാര്യ സ്ഥാപനമോ ആയിരിക്കും ഓഡിറ്റിങ് നടത്തുക. കൃഷ്ണകുമാറിൻ്റെ പരാതിയും കടയിലെ ജീവനക്കാരികളായ യുവതികളുടെ പരാതിയും പോലീസ് അന്വേഷിക്കും. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് രണ്ട് പരാതികളും അന്വേഷിക്കുക. ജീവനക്കാർ ചേർന്ന് ദിയ കൃഷ്ണകുമാറിൻ്റെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാകും ആദ്യ അന്വേഷണം. കൃഷ്ണകുമാർ ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള ജീവനക്കാരുടെ പരാതികളും

Continue Reading
നിലമ്പൂരിലെ വിദ്യാർത്ഥിയുടെ മരണം; FIR വിവരങ്ങൾ പുറത്ത്, മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
Kerala
0 min read
11.7k

നിലമ്പൂരിലെ വിദ്യാർത്ഥിയുടെ മരണം; FIR വിവരങ്ങൾ പുറത്ത്, മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

ജൂൺ 8, 2025
0

നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. എഫ്.ഐ.ആറിൽ പറയുന്നത് വിദ്യാർത്ഥി യുടെ മരണം കാൽ വൈദ്യുതികമ്പിയിൽ തട്ടിയതുമൂലമാണെന്നാണ്. സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജിത്തുവിൻ്റെ ബന്ധുവായ സുരേഷിൻ്റെ പരാതിയിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാർഥിയായ ജിത്തുവാണ് മരിച്ചത്. ജിത്തുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ സുരേഷിനും വൈദ്യുതാഘാതം ഏറ്റതായി പരാതിയിൽ പറയുന്നു. അപകടകരമായി സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഫെൻസിങിന് സ്ഥാപിച്ച വൈദ്യുതി

Continue Reading
ബാംഗ്ലൂരിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിയെടുത്ത തലയുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവാവ് പിടിയിൽ
Karnataka
0 min read
9.6k

ബാംഗ്ലൂരിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിയെടുത്ത തലയുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവാവ് പിടിയിൽ

ജൂൺ 7, 2025
0

ബാംഗ്ലൂർ ഹെന്നനഗരയിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിയെടുത്ത തലയുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവാവ് പിടിയിൽ. ഹെന്നനഗരയ്ക്കടുത്തുള്ള കാച്ചനക്കനഹള്ളി നിവാസിയായ ശങ്കറാണ് (28), ഭാര്യ ഹെബ്ബഗോഡി നിവാസിയായ മാനസയെ (26) കൊലപ്പെടുത്തിയത്. ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ചന്ദനപുര അനേക്കൽ പ്രധാനപാതയിൽ ഒരാൾ വസ്ത്രത്തിൽ ചോരപുരണ്ട നിലയിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു സംഭവം എന്താണെന്നറിയാൻ ഇയാളോട് സ്ക്‌കൂട്ടർ നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. സ്കൂട്ടർ നിർത്തിയപ്പോഴാണ്

Continue Reading
ജാതി അധിക്ഷേപം; ദിയയ്‌ക്കെതിരെ ജീവനക്കാര്‍ രംഗത്ത്
Kerala
1 min read
9.8k

ജാതി അധിക്ഷേപം; ദിയയ്‌ക്കെതിരെ ജീവനക്കാര്‍ രംഗത്ത്

ജൂൺ 7, 2025
0

കൃഷ്‌ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയ്ക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി അവരുടെ ‘ഒ ബൈ ഓസി’ എന്ന ആഭരണക്കടയിലെ ജീവനക്കാർ രംഗത്ത്. ദിയ തങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അവർ ആരോപിക്കുന്നത്. മൊബൈൽ നമ്പറോ സ്വന്തം വിലാസമോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ല. എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികൾ ആരോപിക്കുന്നു. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച നടൻ കൃഷ്‌ണകുമാർ

Continue Reading
നടന്നത് ക്യൂ ആർ കോഡ് തട്ടിപ്പ്; മൂന്ന് ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തു; പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ
Kerala
0 min read
9.7k

നടന്നത് ക്യൂ ആർ കോഡ് തട്ടിപ്പ്; മൂന്ന് ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തു; പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ

ജൂൺ 7, 2025
0

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതി വ്യാജമാണെന്ന് നടൻ കൃഷ്ണകുമാർ. 69 ലക്ഷം രൂപയാണ് 3 ജീവനക്കാർ തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ തയാറാണ്. എല്ലാ തെളിവുകളും കൈവശമുണ്ട്. സംശയം തോന്നി വിവരങ്ങൾ അന്വേഷിച്ചതോടെ മൂന്ന് പേരും ജോലി രാജിവച്ച് പോയി. പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചപ്പോൾ മൂന്ന് പേരും ഫ്ലാറ്റിൽ എത്തി സംസാരിച്ചു. പണം എടുത്തതായും തിരികെ നൽകാമെന്നും ഇവർ സമ്മതിക്കുകയും ചെയ്തു. എട്ട്

Continue Reading
കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില
Kerala
0 min read
8.8k

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില

ജൂൺ 7, 2025
0

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ കുറ‍ഞ്ഞു. തുടർച്ചയായാ നാല് ദിവസത്തെ വർദ്ധനവിന് ശേഷം ഇന്നലെ സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വിപണി വില 71,840 രൂപ. ഇന്നത്തെ വമ്പൻ ഇടിവ് വിവാഹ വിപണിക്ക് ഉണർവേകും. ജൂൺ തുടങ്ങിയതിന് ശേഷം 1,680 രൂപയോളമാണ് സ്വർണ്ണത്തിന് വർദ്ധിച്ചത്. ഇന്ന് രു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 150 രൂപ

Continue Reading
റഷ്യയുടെ പ്രതികാരം തുടരുന്നു; ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം
World
1 min read
11.7k

റഷ്യയുടെ പ്രതികാരം തുടരുന്നു; ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം

ജൂൺ 7, 2025
0

റഷ്യ ജൂൺ ഒന്നിലെ ആക്രമണത്തിന് പ്രതികാരമായി തുടർച്ചയായി ഉക്രെയ്നെ ആക്രമിക്കുന്നു. ഞായറാഴ്ചയും ഉക്രെയ്നിലെ വിവിധ നഗരങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നു. ഈ ആക്രമണങ്ങളിൽ റഷ്യ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു. 500-ലധികം ഡ്രോണുകളും 80-ഓളം മിസൈലുകളും ഉപയോഗിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ റഷ്യ ഉക്രെയ്നിലെ പല നഗരങ്ങളെയും ആക്രമിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യ ശക്തമായ വ്യോമാക്രമണം നടത്തിയത് ഉക്രെയ്നിലെ കിഴക്കൻ നഗരമായ ഖാർകിവിലാണ്. അതിൽ കുറഞ്ഞത് 3

Continue Reading