ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. ജൂണ്‍ 4 ആയിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്‌. അതേസമയം ദുരന്തത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഇന്നലെ രാജിവെച്ചിരുന്നു. സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ഇ എസ് ജയറാം എന്നിവരാണ് രാജിവെച്ചത്.

Related Posts