മേഘാലയയിൽ ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊന്ന് മലയിടുക്കിൽ ഉപേക്ഷിച്ച യുവതി അറസ്റ്റിൽ
ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലിൽ ഭർത്താവിന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്‌ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. 28 കാരനായ രാജ രഘുവംശിയുടെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് സോനത്തിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോനം രഘുവംശി ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്‌തതായി മേഘാലയ ഡിജിപി ഇദാഷിഷ നോങ്റാങ് പറഞ്ഞു. സോനം ഹണിമൂൺ സമയത്ത് വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിന്‍റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായും ഡിജിപി പറഞ്ഞു. മെയ് മാസത്തിലാണ്
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു
നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലിൽ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബർത്തിംഗിന് അനുമതിയായത്. ലോകത്തിലെ ഏറ്റവും വലിയ കാർഗോ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം എട്ടുമണിയോടെയാണ് തുറമുഖത്ത് പ്രവേശിച്ചത്. വാട്ടർ സല്യൂട്ടേകിയാണ് എംഎസ്‌സി ഐറിനയെ സ്വീകരിച്ചത്. ജൂൺ 3ന് രാത്രി ഏഴ് മണിയോടെയാണ് കപ്പൽ വിഴിഞ്ഞം പുറം കടലിൽ എത്തിയത്. രണ്ട് ദിവസത്തോളം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് കപ്പൽ ഇവിടെയുണ്ടാകും. വിഴിഞ്ഞത്ത് നാലായിരത്തോളം കണ്ടെയ്‌നറുകൾ ഇറക്കിയശേഷം ഏതാനും കണ്ടെയ്‌നറുകളുമായി
ബജ്‌റങ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി
ബജ്‌റങ് ദള്‍ നേതാവുമായ കര്‍ണാടകയിലെ ഗുണ്ടാ നേതാവുമായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സിക്ക്) കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച ഓര്‍ഡര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് എന്‍ഐഎ കൈപ്പറ്റി. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ എന്‍ഐഎയ്ക്ക് കൈമാറിയശേഷം വിശദമായി ചോദ്യംചെയ്യും. ഇതുവരെ കേസില്‍ 11 പേരെ മംഗളൂരു പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയ് ഒന്നിന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ടൗണില്‍വച്ചായിരുന്നു സുഹാസ്
കണ്ണൂരിൽ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു
കണ്ണൂർ പയ്യാവൂരിൽ സഹോദരനൊപ്പം പുഴയിൽ കുളിക്കാൻപോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു. പയ്യാവൂർ കോയിപ്രയിലെ വലക്കുമറ്റത്തിൽ ഷാജീവ്-ഷിന്റു ദമ്പതിമാരുടെ മകൾ അലീന(14) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ ആയിരുന്നു സംഭവം. പൈസക്കരി ദേവമാത സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അലീന. സഹോദരൻ ജോർജ്.
ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് മുജാഹിദീൻ നേതാക്കന്മാരടക്കം കൊല്ലപ്പെട്ടു
ഗാസയിൽ ഹമാസുമായി സഹകരിക്കുന്ന ചെറു ഗ്രൂപ്പായ മുജാഹിദീൻ ബ്രിഗേഡിന്‍റെ തലവൻ അസദ് അബു ശരീഅ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്രൂപ്പിലെ മുതിർന്ന പ്രവർത്തക നായ മഹ്മൂദ് കഹീലും നഗരത്തിൽ നടന്ന മറ്റൊരാക്രമണത്തിൽ കൊല്ലപ്പെട്ടു. അസദ് അബു ശരീഅയുടെയും മഹ്മൂദ് കഹീലിന്‍റെയും മരണം മുജാഹിദീൻ ബ്രിഗേ ഡുകൾ സ്ഥിരീകരിച്ചു. അസദ് അബു ശരീഅയെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ മുപ്പതിലധികം പേർ മരിച്ചതായി പലസ്തീൻ മാധ്യമങ്ങൾ
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്‍റെ സംസ്ക്കാരം തിങ്കളാഴ്ച തൃശൂരിൽ
വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ മൃതദേഹം തൃശൂർ മുണ്ടൂരിലെ വീട്ടിൽ എത്തിച്ചു. ഇന്ന് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്‌ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ വെള്ളിയാഴ്ച രാവിലെ ആറോടെ ആയിരുന്നു അപകടത്തിൽപ്പെട്ടത്. ഷൈൻ ടോം ചാക്കോക്കും അമ്മ മരിയ കാർമലിനും സഹോദരൻ ജോ ജോൺ ചാക്കോക്കും പരിക്കേറ്റിരുന്നു ധർമപുരിയെയും
15 പേരിൽ 14 താരങ്ങളും വിരമിച്ചു, കോലി മാത്രം ബാക്കി
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ച് 14 വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യ രണ്ടാം ഏകദിനലോകകപ്പുയർത്തിയത്. മഹേന്ദ്രസിങ് ധോനിയുടെ ഫിനിഷിങ്ങും ഗൗതം ഗംഭീറിൻ്റെ പോരാട്ടവും ഇന്ത്യൻ ആരാധകർക്ക് ഒരിക്കലും മറക്കാനാവില്ല. അന്നത്തെ ഇന്ത്യൻ ടീമിലുണ്ടായിരുന്ന സ്‌പിന്നർ പീയുഷ് ചൗള കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അതോടെ 2011-ലെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലുൾപ്പെട്ടിരുന്ന 14 പേരും ഏകദിനത്തിൽ നിന്ന് വിരമിച്ചു. വിരാട് കോലി മാത്രമാണ് ഇപ്പോഴും ഇന്ത്യക്കൊപ്പമുള്ളത്. 2020-ലാണ് അന്ന് ടീമിന്‍റെ
രാജ്യത്തെ കൊവിഡ് കേസുകള്‍ 6000 കടന്നു; കേരളത്തില്‍ രോഗികളുടെ എണ്ണം 1950 ആയി; 24 മണിക്കൂറിനിടെ മൂന്ന് മരണം!
രാജ്യത്തെ കോവിഡ് കേസുകള്‍ 6000 കടന്നു. 6133 ആക്ടീവ് കേസുകള്‍ കണ്ടെത്തി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ 6 കൊവിഡ് മരണങ്ങള്‍ സംഭവിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. തമിഴ്‌നാട്ടില്‍ ഒരു മരണവും കര്‍ണാടകയില്‍ രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും
രണ്ടു ദിവസത്തിനു ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും
രണ്ടു ദിവസത്തിനു ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും. വിവിധ ജില്ലകളിൽ ചൊവ്വാഴ്ച മുതൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ ഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട് ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മണിക്കൂറിൽ
ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; കെഎസ്ഇ ബിയെ കുറ്റം പറയരുത്: വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി
ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. കെഎസ്ഇബിയുടെ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി ലൈൻ വലിക്കുകയായിരുന്നു. സ്വകാര്യ വ്യക്തി നടത്തിയ നിയമ ലംഘനത്തിൽ കെഎസ്ഇബിയേയും സർക്കാരിനേയും കുറ്റം പറയുന്നതെന്തിനാണെന്ന് മന്ത്രി ചോദിച്ചു. എംഎൽഎയോ പഞ്ചായത്ത് പ്രസിഡൻ്റൊ ഇത്തരത്തിൽ അനധികൃതമായി ലൈൻ വലിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല. കെഎസ്ഇ ബി. ഉദ്യോഗസ്ഥർ പരാതി ലഭിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന ആരോപണം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. നിയമ ലംഘനത്തിനെതിരെ