ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. കെഎസ്ഇബിയുടെ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി ലൈൻ വലിക്കുകയായിരുന്നു. സ്വകാര്യ വ്യക്തി നടത്തിയ നിയമ ലംഘനത്തിൽ കെഎസ്ഇബിയേയും സർക്കാരിനേയും കുറ്റം പറയുന്നതെന്തിനാണെന്ന് മന്ത്രി ചോദിച്ചു. എംഎൽഎയോ പഞ്ചായത്ത് പ്രസിഡൻ്റൊ ഇത്തരത്തിൽ അനധികൃതമായി ലൈൻ വലിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല.
കെഎസ്ഇ ബി. ഉദ്യോഗസ്ഥർ പരാതി ലഭിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന ആരോപണം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. നിയമ ലംഘനത്തിനെതിരെ ഒരക്ഷരം പറയാതെ സർക്കാർ വിരുദ്ധവികാരം ഉണ്ടാക്കാൻ പ്രസ്താവനകളുമായി ഇറങ്ങുന്ന പ്രവണത തള്ളിക്കളയണം. ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.