വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ മൃതദേഹം തൃശൂർ മുണ്ടൂരിലെ വീട്ടിൽ എത്തിച്ചു. ഇന്ന് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്‌ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ വെള്ളിയാഴ്ച രാവിലെ ആറോടെ ആയിരുന്നു അപകടത്തിൽപ്പെട്ടത്.
ഷൈൻ ടോം ചാക്കോക്കും അമ്മ മരിയ കാർമലിനും സഹോദരൻ ജോ ജോൺ ചാക്കോക്കും പരിക്കേറ്റിരുന്നു ധർമപുരിയെയും ഹൊസൂറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതുതായി നിർമ്മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറിൽ ബംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു നടൻ ഷൈനും കുടുംബവും അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ തോളെല്ലിനും നട്ടെല്ലിനും ചെറിയ പൊട്ടൽ സംഭവിച്ചു. ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെങ്കിലും സംസ്‌കാര ചടങ്ങുകൾക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.