കൃഷ്‌ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയ്ക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി അവരുടെ ‘ഒ ബൈ ഓസി’ എന്ന ആഭരണക്കടയിലെ ജീവനക്കാർ രംഗത്ത്. ദിയ തങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അവർ ആരോപിക്കുന്നത്. മൊബൈൽ നമ്പറോ സ്വന്തം വിലാസമോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ല.

എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികൾ ആരോപിക്കുന്നു. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച നടൻ കൃഷ്‌ണകുമാർ തൻ്റെ പക്കൽ തെളിവുകളെന്നും അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദിയയ്ക്കെ‌തിരെ ആരോപണവുമായി ആഭരണക്കടയിലെ ജീവനക്കാർ രംഗത്തെത്തിയത്.

കസ്റ്റമേഴ്‌സിൻ്റെ പേയ്മെന്‍റ് സ്വന്തം അക്കൗണ്ടിൽ വാങ്ങിച്ചാൽ മതിയെന്നാണ് ദിയ പറഞ്ഞിരുന്നത്. ബാങ്കിൽ നിന്ന് പ്രശ്ന‌ങ്ങളുള്ളതിനാൽ അവർ വരുമ്പോൾ പണമായിട്ട് നൽകിയാൽ മതിയെന്നാണ് അവർ പറഞ്ഞത്. പിന്നെ കുറേ നാളുകൾക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാലാണ് ഇങ്ങനെ ചെയ്‌തെന്ന് ദിയ പറഞ്ഞത്.

ദിയ പലപ്പോഴും ഷോപ്പിൽ വരാറില്ല. പാർട്ട് ടൈം എന്ന് പറഞ്ഞ് വിളിച്ച ജോലി ഓവർ ടൈം ആയതോടെ മാറണമെന്ന് വിചാരിച്ചിരുന്നു,അന്ന് ദിയ പറഞ്ഞത് ഡെലിവറി കഴിയുന്ന വരെ കാത്തിരിക്കണമെന്നായിരുന്നു. എന്ത് പറഞ്ഞാലും അടിച്ചമർത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ജാതീയമായി അധിക്ഷേപിച്ചു. മറ്റ് ആളുകളുടെ അടുത്ത് നമ്മളെപ്പറ്റി കുറ്റം പറയുകയും താരതമ്യം ചെയ്യാനും തുടങ്ങി. ഇതോടെ, ജോലിക്ക് വരേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു.

പിന്നാലെ നിങ്ങളുടെ അക്കൗണ്ടിൽ പേയ്മെന്‍റ് വാങ്ങിയതിൻ്റെ സ്ക്രീൻഷോട്ട് കസ്റ്റമറിൽ നിന്ന് വാങ്ങി മോഷണത്തിന് കേസ് നൽകുമെന്ന് ദിയ പറഞ്ഞു. ഇതിൻ്റെ സ്ക്രീൻഷോട്ട് എൻ്റെ കയ്യിലുണ്ട്. 29-ാം തീയതി രാത്രി ഉറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല. രാത്രി തുടങ്ങിയ ഫോൺ കോളുകൾ പുലർച്ചെ നാല് വരെ തുടർന്നു. ഞങ്ങൾ മൂന്ന് പേരെയും ചീത്ത വിളിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് ഞങ്ങളുടെ അടുത്ത് ഉണ്ട്.

Related Posts