പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ; മരണം പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ
കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ വീടിന് അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52) ആണ് മരിച്ചത്. ബെജിക്കെതിരെ അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബെജിയെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് പരാതി ബന്ധുക്കൾ പൊലീസിൽ നൽകിയിരുന്നു.
കൈരളി കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരം എൻ.എസ് മാധവന് സമർപ്പിക്കും
വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ഞായറാഴ്ച കൈരളി കലാസമിതി സാഹിത്യോത്സവവും പ്രഥമ സാഹിത്യ പുരസ്‌കാരം സമർപ്പണവും നടക്കും. സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രൻ, എൻ.എസ് മാധവൻ, ഇ.പി രാജഗോപാലൻ തുടങ്ങിയവർ രാവിലെ 10ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനിൽ പങ്കെടുക്കും. മലയാള നോവൽ ‘ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സുഭാഷ് ചന്ദ്രനും ‘ഡിജിറ്റൽ കാലത്തെ സാഹിത്യം’ എന്ന വിഷയത്തിൽ എൻ.എസ് മാധവനും ‘കഥയുടെ ജീവിതം’ എന്ന വിഷയത്തിൽ ഇ.പി. രാജഗോപാലനും സംസാരിക്കും.
പിഞ്ചുകുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. അരുണിൻ്റെ അച്ഛന്‍ അനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഗൂളിക്കടവ് അരുണ്‍-സ്‌നേഹ ദമ്പതിമാരുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. അഗളിയിലെ കോട്ടത്തറ ആശുപത്രിയിലെത്തി കുഞ്ഞിന് അധിക ഡോസ് നല്‍കിയ ദിവസം ജോലിയിലുണ്ടായിരുന്ന ഡോക്ടറുടെയും നഴ്‌സിൻ്റെയും ഫാര്‍മിസിസ്റ്റിൻ്റെയും
സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം; പാകിസ്താന്‍ 4 തവണ കത്തയച്ചു
സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ 4 കത്തുകളയച്ചതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ജലലഭ്യതക്കുറവ് കാരണം രൂക്ഷമായ വരൾച്ച അനുഭവിക്കുകയാണെന്നാണ് സൂചന. പാകിസ്താനിലേയും പാക് അധിനിവേശ കശ്മീരിലേയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും പാകിസ്താന്‍ കരാര്‍ വിഷയത്തില്‍ കത്തയച്ചതായാണ് സൂചന. വ്യാപാരവും ഭീകരതയും ഒന്നിച്ചു മുന്നോട്ടു പോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സൗഹൃദവും
ഡോജിന് പൗരൻമാരുടെ സ്വകാര്യവിവരങ്ങൾ കൈകാര്യം ചെയ്യാം: യുഎസ് സുപ്രീംകോടതി
ട്രംപ് സർക്കാരിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നിയോഗിച്ച ഡിപ്പാർട്ടമെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസിക്ക് (ഡോജ്) പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുമതി. യുഎസ് സുപ്രീം കോടതിയാണ് ഡോജിന് സോഷ്യൽ സെക്യൂരിറ്റി ഡേറ്റ കൈകാര്യം ചെയ്യാൻ അനുമതി നൽകി ഉത്തരവിട്ടത്. ഇലോൺ മസ്‌ക് നേരത്തെ കൈകാര്യം ചെയ്‌തിരുന്ന വകുപ്പാണ് ഡോജ്. ഇനി മുതൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡോജിന് ഉപയോഗിക്കാൻ സാധിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ
വിവിധ ജില്ലകളിലായി 10 പേരെ വിവാഹം കഴിച്ച് മുങ്ങിയ യുവതി തിരുവനന്തപുരത്ത് പിടിയിൽ
വിവാഹപരസ്യം മാട്രിമോണിയിൽ നൽകി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസുകാരിയുടെ മാതാവുമായ രേഷ്‌മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. 10 പേരെ വിവിധ ജില്ലകളിലായി വിവാഹം കഴിച്ചു മുങ്ങിയ യുവതി 4 പേരുമായി വിവാഹവും നിശ്വയിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. തിരുവനന്തപുരത്ത് നിന്നും അടുത്ത വിവാഹത്തിനു തൊട്ടുമുമ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവാഹത്തിനായി ഒരുങ്ങി ഇന്നലെ രാവിലെ ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന
തിരുവനന്തപുരത്ത് തീപ്പിടിത്തം; പിഎംജിയിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂം കത്തിനശിച്ചു
തിരുവനന്തപുരത്തെ പിഎംജിയിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമില്‍ വൻ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയുടെ പിന്‍ഭാഗത്ത് നിന്ന് വലിയ പൊട്ടിത്തെറി ഉണ്ടാകുകയും പിന്നാലെ തീ പടരുകയുമായിരുന്നുവെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഷോറൂമിന്‍റെ പല ഭാഗങ്ങളും പൂർണമായും കത്തിയ നിലയിലാണ്. തീ നിയന്ത്രണ വിധേയമാക്കിയത് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ്. സർവീസിനായി എത്തിച്ച വാഹനങ്ങളും വിൽപ്പനയ്ക്കുള്ള വാഹനങ്ങളും സ്പെയർപാർട്സും അടക്കമുള്ളവ സൂക്ഷിച്ചിട്ടുള്ള സ്ഥലത്താണ് തീ
ട്രെയിൻ യാത്രയിൽ ഇനി ആധാർ പരിശോധന കർശനം
ട്രെയിൻ യാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. എം-ആധാർ ആപ്ലിക്കേഷൻ ടിക്കറ്റ് പരിശോധകർ ഉപയോഗിക്കാൻ റെയിൽവേ ഉത്തരവിട്ടു. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിറകെയാണിത്. ശുചീകരണ വിഭാഗം ജീവനക്കാരുടെയും കാറ്ററിങ് ജീവനക്കാരുടെയും ആധാറും പരിശോധിക്കണം. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് ലക്ഷ്യം. ആധാർ കാർഡ് പരിശോധനയിൽ വ്യാജമാണെന്ന് തോന്നിയാൽ ഉടൻ പോലീസിനെയോ റെയിൽവേ സംരക്ഷണസേനയെയോ അറിയിക്കണം. നിലവിൽ ടിക്കറ്റ്
മെസി വരും ട്ടാ..!; അര്‍ജൻ്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും: കായികമന്ത്രി
കേരളത്തിലേക്ക് അര്‍ജൻ്റീന ഫുട്‌ബോള്‍ ടീം വരുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ലോക ചാംപ്യന്മാരായ അര്‍ജൻ്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്, മെസി വരും ട്ടാ..!’ എന്നാണ് മന്ത്രിയുടെ പോസ്റ്റ്. സ്‌പോണ്‍സര്‍മാരായ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മന്ത്രി നന്ദിയുമറിയിച്ചിട്ടുണ്ട്. അര്‍ജൻ്റീന ടീം സ്‌പോണ്‍സര്‍ തുക നല്‍കാത്തതിനാല്‍ എത്തില്ലെന്ന് കഴിഞ്ഞമാസം വാര്‍ത്ത പുറത്തുവന്നിരുന്നു. കേരളത്തിലേക്കു വരാന്‍ 15 ദശലക്ഷം ഡോളര്‍ (ഏകദേശം 128 കോടി
കോഴിക്കോട്ട് പേപ്പർ അവശിഷ്‌ടം സൂക്ഷിച്ചിരുന്ന കടയിൽ തീപിടിത്തം
പേപ്പർ അവശിഷ്‌ടം സൂക്ഷിച്ച കോഴിക്കോട്ട് കൊളങ്ങരപ്പീടികയിലെ കടയ്ക്ക് തീപിടിച്ചു. എക്കോ ഇക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് എന്ന സ്ഥാപനത്തിന്‍റെ ഷെഡിലാണ് തീ പടർന്നത്. ഷെഡ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുകളുണ്ടായി. ഇന്ന് പുലർച്ചെ 1.20 നാണ് അപകടമുണ്ടായത്. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘമെത്തി 4 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെ തീയണച്ചു. തീപിടിത്തത്തിൽ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ്