ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫിൽ 25 ശതമാനം പിൻവലിച്ചേക്കും: സാമ്പത്തിക ഉപദേഷ്ടാവ്
അമേരിക്ക ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫിൽ 25 ശതമാനം പിൻവലിച്ചേക്കുമെന്ന സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദനാഗേശ്വരൻ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ച പുരോഗമിക്കുന്നതിനിടെയാണ് നിർണായക സൂചനകൾ പുറത്ത് വരുന്നത്. ഇന്ത്യ റഷ്യയുടെ പക്കൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള പിഴ താരിഫായി ചുമത്തിയ 25 ശതമാനം നവംബറോടെ പിൻവലിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൽക്കട്ടയിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫ് പിൻവലിക്കുന്നതിനുള്ള
അരുന്ധതി റോയിയുടെ പുതിയ പുസ്തകം വിവാദത്തിൽ
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുതിയ പുസ്തകം വിവാദത്തിൽ. പുസ്തകത്തിൻ്റെ കവർ ചിത്രത്തിൽ പുകവലിക്കുന്ന എഴുത്തുകാരിയുടെ ചിത്രം നിയമപരമായ മൂന്നറിയിപ്പില്ലാതെ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായത്. ഈ ചിത്രം പുകവലിക്ക് പ്രോത്സാഹനം നൽകുന്നുവെന്നാണ് ഹർജിക്കാരൻ്റെ വാദം. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ നൽകേണ്ട നിയമപരമായ മുന്നറിയിപ്പ് പുസ്തകത്തിൻ്റെ കാര്യത്തിൽ ഇല്ലെന്ന് ഹർജിക്കാരൻ വാദിക്കുന്നു. ഹർജിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ കോട്ടക്കലിൽ അറസ്റ്റിലായി. വെസ്റ്റ് ബംഗാളിലെ ബർദമാൻ സ്വദേശികളായ സദൻദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്. രാവിലെ കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 16 കിലോ കഞ്ചാവ് പിടികൂടി.കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീത്, കോട്ടക്കൽ സബ് ഇൻസ്‌പക്ടർ റഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ജില്ലാ ഡാൻസാഫ് അംഗങ്ങളും
സൈബർ ആക്രമണം; നടി റിനി ആൻ ജോർജിൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് നടി റിനി ആൻ ജോർജ് നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയാണ് ആലുവ സൈബർ പൊലീസിന് കൈമാറിയത്. ആലുവ സൈബർ പൊലിസാണ് കേസെടുത്തത്. സൈബർ ആക്രണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ പരാതിയിൽ ഉണ്ട്. രാഹുൽ മാങ്കൂട്ടിത്തിലിനെതിരായ ആരോപണത്തെ തുടർന്നാണ് നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ ഉണ്ടായത്. മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ, ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ, വിവിധ
പോലീസ് മർദനങ്ങളിൽ പ്രതിഷേധം; നിയമസഭയിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം
കേരളത്തിലെ പോലീസ് മർദനങ്ങളിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കെഎസ്യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് പ്രവർത്തകർ പോലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞതോടെ പ്രതിഷേധക്കാർക്കു നേരെ 17 തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സർക്കാരിനും പോലീസിനുമെതിരെ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ വീണ്ടും സംഘടിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാനും ശ്രമം നടത്തി.
രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വോട്ട് ഓൺ ലൈനായിട്ട് നീക്കം ചെയ്യാൻ കഴിയില്ല. വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിക്ക് പറയാനുള്ളത് കേൾക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യാൻ വിഫലശ്രമങ്ങൾ നടന്നു. ഈ വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് തെരഞ്ഞെടുപ്പ്
ഏഷ്യ കപ്പ്; ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഇന്ന് ഏറ്റുമുട്ടും
2025 ഏഷ്യ കപ്പ് ട്വൻ്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിൽ നിന്ന് ആരൊക്കെ സൂപ്പർ ഫോറിൽ കടക്കുമെന്ന് ഇന്നറിയാം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നത് ഇന്ത്യൻ സമയം രാത്രി 8 നാണ്. 4 പോയിൻ്റുമായി ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക ഒന്നാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുമായി ബംഗ്ലാദേശാണ് രണ്ടാമത്. 2 പോയിൻ്റുള്ള അഫ്ഗാന്,
‘ശ്രദ്ധ പുലർത്തണമായിരുന്നു, സ്ഥാനങ്ങളിൽ നിന്ന് നീക്കേണ്ട കാര്യമില്ല’: രമേഷ് പിഷാരടി
രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നെന്ന് നടനും സംവിധായകനും കോണ്‍ഗ്രസ് അനുഭാവി കൂടിയുമായ രമേഷ് പിഷാരടി. രാഹുലിനെതിരെ ലൈംഗികാരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് രമേഷിന്‍റെ പ്രതികരണം. രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലെന്നും ആരോപണങ്ങൾ തെളിയുമെന്നും രമേഷ് അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. രാഹുലിന്‍റെ വിഷയത്തിൽ വിധി വരട്ടെയെന്ന് പറയാൻ ഒരു പരാതി പോലുമില്ലെന്നും രമേഷ് പിഷാരടി ന്യായീകരിച്ചു. ഷാഫി പറമ്പിലിന് എതിരായ വിമർശനങ്ങളും ഈ വിഷയത്തിൽ സ്വാഭാവികമാണ്. രാഹുലിന്‍റെ
ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂ; വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്: രാഹുൽ ഗാന്ധി
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് ചോരികളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുകയാണെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. 6018 വോട്ടുകൾ കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കി. ഒഴിവാക്കിയ വോട്ടർമാരെ വാർത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വെല്ലുവിളി.
ബെഞ്ചമിന്‍ നെതന്യാഹുവിനെ ഹിറ്റ്ലറോട് ഉപമിച്ച് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍
ബെഞ്ചമിന്‍ നെതന്യാഹു ജര്‍മ്മനിയിലെ പഴയ ഹിറ്റ്ലര്‍ എന്ന നേതാവിനെപ്പോലെയാണെന്ന് എര്‍ദോഗാന്‍. ഇസ്രയേല്‍ എല്ലാക്കാലത്തും തീവ്രവാദവും ഫാസിസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എര്‍ദോഗാന്‍ പറഞ്ഞു. ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് എര്‍ദോഗാന്‍റെ ഈ പ്രസ്താവന പുറത്തുവന്നത്. എര്‍ദോഗാന്‍റെ വെല്ലുവിളി ഇസ്രയേലിനെ ആക്രമിക്കാന്‍ കഴിവുണ്ടെന്നായിരുന്നു. ജെറുസലെം ഇസ്രയേലിന്‍റെ നഗരമാണെന്നായിരുന്നു നെതാന്യാഹവിന്‍റെ മറുപടി. എല്ലാക്കാലത്തും അത് ഇസ്രയേലിന്‍റേതായിരുന്നുവെന്നും നെതന്യാഹു.