അമേരിക്കയിൽ യുവാവ് വെടിയേറ്റ് മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സഹായം തേടി കുടുംബം
കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ യുവാവിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാതെ തെലുങ്കാനയിലെ ഒരു കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കണമെന്ന് ഇന്ത്യൻ, സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. രണ്ടാഴ്‌ചയ്ക്ക് ശേഷമാണ് മരണവിവരം കുടുംബം അറിഞ്ഞത്. റൂംമേറ്റുമായുള്ള പ്രശ്‌നത്തിലാണ് 32 കാരൻ മുഹമ്മദ് നിസാമുദ്ദീനാണ് ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. സെപ്റ്റംബർ മൂന്നിന് നടന്ന സംഭവം കഴിഞ്ഞദിവസമാണ് വീട്ടുകാർ അറിഞ്ഞത്. ഫ്ലോറിഡ കോളേജിൽ ഉന്നത പഠനത്തിനായി നിസാമുദ്ദീൻ 2016 ൽ
ചൈന മാസ്റ്റേഴ്‌സ് ബാഡിമിൻ്റൺ; സെമിഫൈനൽ ലക്ഷ്യമിട്ട് പി.വി. സിന്ധു ഇന്നിറങ്ങും
ചൈന മാസ്റ്റേഴ്‌സ് ബാഡിമിൻ്റൺ ടൂർണമെന്റിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ പി.വി. സിന്ധു ഇന്ന് കളത്തിലിറങ്ങും. ദക്ഷിണ കൊറിയയുടെ ആൻ സെ യംഗിനെ ആണ് സിന്ധു ക്വാർട്ടർ ഫൈനലിൽ നേരിടുക. ഒളിമ്പിക്സിൽ ഇരട്ട മെഡൽ ജേതാവായ സിന്ധു, ആറാം റാങ്കിലുള്ള തായ് എതിരാളിയായ പോൺപാവീ ചോച്ചുവോംഗിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്. സ്കോർ 21-15, 21-15. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം ഇന്ന് ക്വാർട്ടർ പോരിനിറങ്ങും. ചൈനയുടെ റെൻ
കർണാടക സിഐഡിയുമായി സഹകരിക്കുന്നെങ്കിൽ തെളിവ് നൽകൂ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവകാശവാദം ചോദ്യം ചെയ്ത് കോൺഗ്രസ്. കർണാടക സിഐഡിയുമായി സഹകരിക്കുന്നെങ്കിൽ കമ്മീഷൻ കൈമാറിയ വിവരങ്ങളും തെളിവും നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തട്ടിപ്പിലെ എല്ലാ രേഖയും നൽകിയെന്ന് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ
ഐ ടി കമ്പനികൾ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു; ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും
ഒട്ടേറെ സ്വകാര്യ കമ്പനികൾ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ ബെംഗളൂരു നഗരത്തിൽ ഒക്ടോബർ ഒന്നുമുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത. വർക്ക് ഫ്രം ഹോം അവസാനിക്കുന്നതോടെ നിരവധി ജീവനക്കാർ ഓഫീസുകളിലേക്ക് എത്തേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പലരും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കും. കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഭൂരിഭാഗം കമ്പനികളും വർക്ക് ഫ്രം ഹോം ആരംഭിച്ചത്. ഇതുകാരണം ഉത്പാദനക്ഷമത കുറഞ്ഞുവെന്നു പല കമ്പനികളും സാക്ഷ്യപ്പെടുത്തുന്നു. ഉത്പാദനക്ഷമത വർധിപ്പിക്കുക
ഒരു കമ്പനിയും ബെംഗളൂരു വിട്ടുപോകില്ല: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ
ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരിൽ ഒരു കമ്പനിയും ഐടി തലസ്ഥാനം വിട്ടുപോകില്ലെന്ന് കർണാടക സർക്കാർ ഉറപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.റോഡുകളുടെ മോശം അവസ്ഥയ്ക്ക് കോൺഗ്രസ് സർക്കാർ വിമർശനം നേരിടുന്ന സമയത്താണ് ബെംഗളൂരു വികസന, നഗരാസൂത്രണ മന്ത്രി ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. ഇന്ത്യയുടെ സിലിക്കൺ വാലിക്കായുള്ള സംസ്ഥാന സർക്കാരിൻ്റെ റോഡ് മാപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, “ബെംഗളൂരു വളരെ വലുതായി, അതിനാൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
മെഡൽ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു; യോഗാധ്യാപകനെതിരെ പോക്സോ കേസ്
മെഡലും വിദേശ യാത്രയും വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള യോഗാധ്യാപകനും കർണ്ണാടക സംസ്ഥാന യോഗ സ്പോർട്‌സ് അസോസിയേഷൻ സെക്രട്ടറിയുമായ എം. നിരഞ്ജന മൂർത്തിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 2023 ജനുവരി മുതൽ ആർആർ നഗറിലെ സൺഷൈൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പീഡനം നടന്നതായി ആരോപിക്കപ്പെടുന്നത്.നിരഞ്ജൻ മൂർത്തി സംഘടിപ്പിച്ച യോഗ മത്സരത്തിൽ പങ്കെടുക്കാൻ തായ്‌ലൻഡിൽ പോയപ്പോഴാണ് ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചതെന്ന് അന്ന് 17 വയസുണ്ടായിരുന്ന യുവതി പരാതിയിൽ
തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു
കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ (46) അന്തരിച്ചു ഇന്നലെ രാത്രി 8 30 ഓടെയായിരുന്നു അന്ത്യം. ബുധനാഴ്ചയാണ് സിനിമ സെറ്റിൽ കുഴഞ്ഞുവീണ താരത്തെ ചെന്നൈയിലെ ജെം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ വൃക്കകൾ തകരാറിലായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ആരോഗ്യനിലയും വഷളായി ചെന്നൈയിലെ വളസരവാക്കത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ഇന്നലെ അർദ്ധരാത്രിയോടെ മൃതദേഹം എത്തിച്ചു സംസ്കാരം ഇന്ന് ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് ശങ്കർ ശ്രദ്ധ നേടിയത്.
ആഗോള അയ്യപ്പസംഗമം നാളെ; 3500 പ്രതിനിധികൾ പങ്കെടുക്കും
ആഗോള അയ്യപ്പസംഗമത്തിന് പമ്പയിലെ ത്രിവേണി മണൽപ്പുറത്ത് നാളെ നടക്കും. പമ്പ ത്രിവേണിയിലെ പ്രധാന വേദിയിൽ നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. അവസാനഘട്ടത്തിലെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഏകദേശം 3500 പ്രതിനിധികൾ പങ്കെടുക്കും. രജിസ്ട്രേഷൻ അയ്യായിരം കടന്നതിനാലാണ് പ്രതിനിധികളുടെ എണ്ണം 500 കൂടി കൂട്ടിയത്. പ്രവേശനം പാസുള്ളവർക്ക് മാത്രമായിരിക്കും. ദേവസ്വം മന്ത്രി വി.എൻ.വാസവൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം വിലയിരുത്തി.ശബരിമല വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ അധിഷ്ഠിതമായ
എഷ്യകപ്പ്; ഇന്ത്യ – ഒമാൻ മത്സരം ഇന്ന്
2025 എഷ്യകപ്പ് ട്വൻ്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ഇന്ന് ഒമാനെതിരേ മത്സരിക്കും. സൂപ്പർ ഫോർ ഉറപ്പിച്ചതിനാൽ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാൻ സാധ്യത ഉണ്ട്. ഇന്ത്യ ആദ്യ മത്സരത്തിൽ യുഎഇയെ ഒമ്പത് വിക്കറ്റിനും രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിനും അനായാസം മറികടന്ന ശേഷമാണ് ഒമാനെതിരേ മത്സരിക്കാനിറങ്ങുന്നത്. രാത്രി എട്ടിനാണ് മത്സരം.
നടൻ വിജയ്‌യെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി
നടൻ സൂപ്പർസ്റ്റാർ വിജയ്‌യെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിൽ പൊതുമുതൽ നശിപ്പിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമർശനം. നേതാക്കളാണ് സമ്മേളനങ്ങളും മറ്റും നടക്കുമ്പോൾ പ്രവർത്തകരെ നിയന്ത്രിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്ന് കോടതി ചോദിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബാധകമായ ചട്ടങ്ങൾ രൂപീകരിക്കണമെന്നും പോലീസിനോട് കോടതി നിർദേശിച്ചു.