കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് നടി റിനി ആൻ ജോർജ് നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയാണ് ആലുവ സൈബർ പൊലീസിന് കൈമാറിയത്. ആലുവ സൈബർ പൊലിസാണ് കേസെടുത്തത്. സൈബർ ആക്രണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ പരാതിയിൽ ഉണ്ട്. രാഹുൽ മാങ്കൂട്ടിത്തിലിനെതിരായ ആരോപണത്തെ തുടർന്നാണ് നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ ഉണ്ടായത്. മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ, ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ചില ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് റിനിയുടെ പരാതി.

മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്‌പി, മുനമ്പം ഡിവൈഎസ്‌പി എന്നിവർക്കും നടി പരാതി നൽകിയിരുന്നു. സൈബർ ആക്രമണങ്ങൾ ഭയന്നാണ് ഇരകൾ മൊഴി കൊടുക്കാൻ ഭയക്കുന്നതെന്നും എല്ലാവർക്കും വേണ്ടിയാണ് പരാതി നൽകിയതെന്നും നടി വ്യക്തമാക്കിയിരുന്നു. രൂക്ഷമായ സൈബർ ആക്രണമാണ് തനിക്കെതിരെ നടക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സൈബർ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Related Posts