ദേശീയ സ്‌കൂൾ കായിക മത്സരം; നിവേദിത പണിക്കർ കർണാടക വോളിബാൾ ടീമിൽ
Karnataka
0 min read
8.7k

ദേശീയ സ്‌കൂൾ കായിക മത്സരം; നിവേദിത പണിക്കർ കർണാടക വോളിബാൾ ടീമിൽ

സെപ്റ്റംബർ 22, 2025
0

കൗൺസിൽസ് സ്‌കൂൾ ദേശീയ കായിക മത്സരത്തിൽ 17 വയസ്സിൽ താഴെയുള്ളവർക്കായുള്ള കർണാടക വോളിബാൾ ടീമിലേക്കു നിവേദിത പണിക്കറെ തിരഞ്ഞെടുത്തു. നാളെമുതൽ കോത്തഗിരി(ഊട്ടി )യിൽ ആണ് മത്സരം നടക്കുക. ബാംഗ്ലൂർ, ഇന്ദിരാനഗർ ന്യൂ ഹൊറൈസൺ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആണ്. നിരവധി ഇന്റർ സ്കൂൾ വോളിബാൾ ടൂർണമെന്റുകളിൽ ഇതിനോടകം കളിച്ച നിവേദിത കഴിഞ്ഞ വർഷവും കർണാടക ടീമിൽ അംഗമായിരുന്നു. ആലപ്പുഴ സ്വദേശികളായ ഗോപകുമാർ പണിക്കരുടെയും റാണി രഞ്ജിനിയുടെയും മകളാണ്.

Continue Reading
തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും
Kerala
0 min read
7.7k

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

സെപ്റ്റംബർ 22, 2025
0

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കളക്ടറുടെ റിപ്പോർട്ട്‌ ലഭിച്ച ശേഷം ബുധനാഴ്ച്ച വിഷയം പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്ന് കോടതി പറഞ്ഞു. എന്നാൽ‌ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. മുരിങ്ങൂർ സർവീസ് റോഡ് തകർന്നിട്ടുണ്ടോ എന്ന് ഹർജി പരി​ഗണിച്ച കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് തകർന്നതെന്നും

Continue Reading
ജിഎസ്‌ടി നിരക്ക് പരിഷ്‌കരണത്തിൽ വിമർശനവുമായി കെ.എൻ.ബാലഗോപാൽ
Kerala
0 min read
7.5k

ജിഎസ്‌ടി നിരക്ക് പരിഷ്‌കരണത്തിൽ വിമർശനവുമായി കെ.എൻ.ബാലഗോപാൽ

സെപ്റ്റംബർ 22, 2025
0

ജിഎസ്‌ടി നിരക്ക് പരിഷ്‌കരണത്തിൽ വിമർശനവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നോട്ട് നിരോധനം പോലെ കൃത്യമായ പഠനം നടത്താതെയാണ് ജിഎസ്‌ടി നിരക്ക് പരിഷ്‌കരണവും നടപ്പാക്കുന്നത്. കേരളത്തിന് 10,000 കോടിവരെയും രാജ്യത്തിന് 2,00000 കോടിയുടേയും ഇതുമൂലം നഷ്ടമുണ്ടാകും. ഇത്തരം ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ സ്ഥിതി വളരെ മോശമാകും. ജിഎസ്‌ടി കു റച്ചതിൻ്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാ നത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മ ന്ത്രി പറഞ്ഞു.

Continue Reading
സ്വർണവില വീണ്ടും റെക്കോഡിൽ
Kerala
0 min read
9.2k

സ്വർണവില വീണ്ടും റെക്കോഡിൽ

സെപ്റ്റംബർ 22, 2025
0

സംസ്ഥാനത്ത് സ്വർണവില ഉയർന്ന് പുതിയ റെക്കോഡിലെത്തി. ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. പവന് 340 രൂപയുടെ വർധന. പവന് 82,560 രൂപയായാണ് സ്വർണവില വർധിച്ചത്. ആഗോളവിപണിയിലും സ്വർണം പുതിയ റെക്കോഡ് കുറിക്കാനുള്ള ഒരുക്കത്തിലാണ്.

Continue Reading
എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ വാർഷിക സമ്മേളനം സംഘടിപ്പിച്ചു
Association News
1 min read
7.8k

എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ വാർഷിക സമ്മേളനം സംഘടിപ്പിച്ചു

സെപ്റ്റംബർ 22, 2025
0

എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ വാർഷിക സമ്മേളനവും സ്ഥാപക ഡയറക്‌ടർ റവ.ഡോ.എം.എ. തോമസ് സ്‌മാരക പ്രഭാഷണവും സംഘടിപ്പിച്ചു. വൈറ്റ്ഫീൽഡിലെ നെല്ലുർഹള്ളിയിലുള്ള ഇസിസി കാമ്പസിൽ നടന്ന സമ്മേളനത്തിൽ ചെയർമാൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി അഭിഭാഷകൻ ആദിത്യ സോന്ദി ‘നവഭാരതത്തിലെ മനുഷ്യാവകാശങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പുതുതായി നവീകരിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും ഡോ. എം.എ. തോമസിൻ്റെ ഛായാചിത്ര അനാച്ഛാദനവും നടന്നു. എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ

Continue Reading
ഒരിഞ്ച് മണ്ണിന് വേണ്ടിയും കരാറുണ്ടാക്കാൻ തയാറല്ല; ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ച് താലിബാൻ
World
0 min read
7.8k

ഒരിഞ്ച് മണ്ണിന് വേണ്ടിയും കരാറുണ്ടാക്കാൻ തയാറല്ല; ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ച് താലിബാൻ

സെപ്റ്റംബർ 22, 2025
0

ബാഗ്രാം എയർബേസ് തിരികെ വേണമെന്ന യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ച് താലിബാൻ. രാഷ്ട്രീയകരാറിലൂടെ സൈനികതാവളം തിരികെ നൽകണമെന്നാണ് ചിലർ ആവശ്യപ്പെടുന്നത്. ഇതിനായി അഫ്‌ഗാനിസ്ഥാനുമായി ചർച്ചകൾ തുടങ്ങിയെന്നും ചിലർ പറയുന്നു. എന്നാൽ, ഒരിഞ്ച് മണ്ണിന് വേണ്ടിയും അഫ്‌ഗാൻ കരാറുണ്ടാക്കാൻ തയാറല്ലെന്ന് പ്രതിരോധമന്ത്രാലയത്തിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ഫസി ഹുദ്ദീൻ ഫിത്രത്ത് പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ ബാഗ്രാം വിമാനത്താവളം അമേരിക്കയ്ക്ക് തിരിച്ചു തന്നില്ലെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നു ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു പതിറ്റാണ്ട്

Continue Reading
എക്‌സ് സർവീസ് മെൻ അസോസിയേഷൻ (ESMA) ഓണാഘോഷം
Association News
1 min read
7.4k

എക്‌സ് സർവീസ് മെൻ അസോസിയേഷൻ (ESMA) ഓണാഘോഷം

സെപ്റ്റംബർ 22, 2025
0

എക്‌സ് സർവീസ് മെൻ അസോസിയേഷൻ (ESMA) ജാലഹള്ളി, ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ജാലഹള്ളി വെസ്റ്റിലുള്ള എയർഫോഴ്സ് സിവിലിയൻ എംപ്ലോയീസ് ക്ലബ്ബിൽവച്ച് ആഘോഷിച്ചു. എക്‌സ് സർവീസ് മെൻ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടി ഓണാഘോഷത്തിന് പരിസമാപ്തിയായി. പ്രസിഡണ്ട് വിജയൻ വീരൻ, ജോയിൻ്റ് സെക്രട്ടറി രജിത്ത്, ട്രഷറർ സാജുപോൾ, രക്ഷാധികാരികളായ മാനവരത്ന പി.ജി.കെ.നായർ, രാജഗോപാൽ.എം, സീനിയർ മെമ്പർമാരായ ശിവരാമൻ, പുഷ്പരാജൻ,

Continue Reading
നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്; ഒക്ടോബർ 27-ന് ഹാജരാവണം
Kerala
1 min read
7.8k

നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്; ഒക്ടോബർ 27-ന് ഹാജരാവണം

സെപ്റ്റംബർ 22, 2025
0

മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്. ഒക്ടോബർ 27-ന് ഹാജരാവാൻ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. കാക്കനാട് ഇൻഫോപാർക്ക് പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൻ്റെ തുടർനടപടിയായാണ് സമൻസ്. കോടതിയിൽ ഹാജരായി ഉണ്ണി മുകുന്ദൻ ജാമ്യം എടുക്കാം. സ്വഭാവിക നടപടിക്രമം മാത്രമാണിത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദന് എതിരെ ചുമത്തിയിരിക്കുന്നത്. മർദിച്ചെന്ന് കാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ

Continue Reading
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ്‌ ട്രസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
8.5k

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ്‌ ട്രസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു

സെപ്റ്റംബർ 22, 2025
0

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ്‌ ട്രസ്റ്റ് ഓണം ആഘോഷിച്ചു. ഓണാഘോഷം എഴുത്തുകാരൻ മുഹമ്മദ് കൂനിങ്ങാട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ രാജൻ മുഖ്യാതിഥി ആയിരുന്നു. ഡോ മാത്യു മാബ്ര ഓണ സന്ദേശം നൽകി. ജോമോൻ ജോബ് (ഓണപ്പാട്ടുകൾ), ഡോ മാത്യു മണിമല & ടീം(വഞ്ചിപ്പാട്ട്) സോജൻ & ടീം (ഓണത്തെപ്പറ്റിയുള്ള സ്കിറ്റ്) എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ആഗനസ്സ് ജൈയ്സൺ, ട്രീസ്സാ ഫിലിപ്പ്, ജെയ്സൺ

Continue Reading
എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു
India
0 min read
7.3k

എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു

സെപ്റ്റംബർ 22, 2025
0

മധ്യപ്രദേശിൽ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു. ഗീത എന്ന പെൺകുട്ടിയാണു കൊല്ലപ്പെട്ടത്.മധ്യപ്രദേശ് ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. അമ്മയും മറ്റ് കൃഷിക്കാരും പണിയെടുത്തുകൊണ്ടിരിക്കെ ഗീതയെ പുലി കഴുത്തിൽ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടുകയായിരുന്നു. കൃഷിക്കാർ ശബ്ദമുണ്ടാക്കി പിന്നാലെ ഓടിയെത്തി, അൽപ്പം അകലെ ഗീതയെ സാരമായി മുറിവേറ്റ നിലയിൽ കണ്ടെത്തി. ഉടൻ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴുത്തിൻ്റെ ഇരുവശവും പുലി കടിച്ചിരുന്നു. വനം വകുപ്പ് നടത്തിയ തെരച്ചിലിൽ പുലിയുടെ സ്ഥാനം

Continue Reading