കരൂർ ദുരന്തം: എസ്.ഐ.ടി അന്വേഷണത്തിനെതിരെ ടി.വി.കെ സുപ്രീംകോടതിയിൽ
കരൂരിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് യുടെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ കേസ് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ടി.വി.കെ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി സമർപ്പിച്ചത് ടി.വി.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സെക്രട്ടറി ആധവ് അർജുനയാണ്. നാളെ ഹർജി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. മറ്റ് ഹരജികളോടൊപ്പം വെള്ളിയാഴ്ച ഇതും പരിഗണിക്കും. സംഭവത്തിൽ ഐ.ജി അസ്ര ഗാർഗിൻ്റെ നേതൃത്വത്തിലുള്ള പ്ര
കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; 4 പേർ അറസ്റ്റിൽ
കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊപ്പാൽ ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം നടന്നത്. വെങ്കിടേഷ് കുരുബാരയാണ് കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്‌ച പുലർച്ചെ കൊപ്പാൽ റോഡിലെ ഒരു സ്വകാര്യ ആശുപ്രതിക്ക് മുന്നിൽ വെച്ചാണ് വെങ്കിടേഷ് കുരുബാരക്ക് നേരെ ആക്രമണമുണ്ടായത്. ആറ് പേരടങ്ങുന്ന സംഘം കാറിലെത്തി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ ഇടിച്ച് വീഴ്ത്തിയശേഷം വാൾ കൊണ്ട് വെട്ടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു.
കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക.സർവീസ് അനുവദിച്ച കേന്ദ്ര സർക്കാരിന് രാജീവ് നന്ദി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രാജീവ് ഇക്കാര്യം അറിയിച്ചത്. ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരൂ. അവിടേയ്ക്ക് കേരളത്തിൽ
ഗായകന്‍ സുബീന്‍ ഗാര്‍ഗിൻ്റെ മരണം; ബന്ധുവായ ഡിഎസ്പി അറസ്റ്റില്‍
ഗായകൻ സുബീൻഗിൻ്റെ മരണത്തിൽ ഗാർഗിൻ്റെ അടുത്ത ബന്ധുവുമായ സന്ദീപൻ ഗാർഗിനെ അറസ്റ്റ് ചെയ്തു. അസം പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൻ്റെ (സിഐഡി) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പോലീസ് ഉദ്യോഗസ്ഥനുമാണ് സന്ദീപൻ ഗാർഗി. നിലവിൽ കാംരൂപ് ജില്ലയിൽ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയാണ് സന്ദീപൻ ഗാർഗി. ഗായകൻ്റെ മരണത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് അടുത്ത ബന്ധുകൂടിയായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്. സന്ദീപൻ ഗാർഗിനെ കാംരൂപ്-മെട്രോപൊളിറ്റൻ ജില്ലയിലെ സിജെഎം കോടതി 7 ദിവസത്തെ പോലീസ്
നികുതി വെട്ടിപ്പ്: ഗൗതം അദാനിയുടെ കമ്പനിക്കെതിരെ അന്വേഷണം
ഗൗതം അദാനിയുടെ കമ്പനിക്കെതിരെ നികുതി വെട്ടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. റവന്യൂ ഇൻ്റലിജൻറ്സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അദാനി എന്റർപ്രൈസസിൻ്റെ ഭാഗമായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിനെതിരെയാണ് അന്വേഷണം. അദാനി ഗ്രൂപ്പിൻ്റെ ഏറ്റവും ചെറിയ കമ്പനിയാണിത്. മിസൈൽ, ഡ്രോൺ, ചെറിയ ആയുധങ്ങൾ തുടങ്ങിയവ ഇന്ത്യൻ സുരക്ഷ സേനക്ക് നിർമ്മിച്ചു നൽകുകയാണ് ഈ കമ്പനിയുടെ പ്രധാന ബിസിനസ്. മാർച്ചിലാണ് അന്വേഷണം തുടങ്ങിയതെന്ന് രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോർട്ട് ചെയ്തു.
ധനലക്ഷ്മി ഗ്രൂപ്പില്‍ നിന്നും നിക്ഷേപം വകമാറ്റിയ കേസ്; കര്‍ണ്ണാടക പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പില്‍ നിന്നും നിക്ഷേപം വകമാറ്റിയ കേസില്‍ മുന്‍ കമ്പനി ഡയറക്ടര്‍ സമേഷ് കുമാറിനെതിരെയും മുന്‍ സി ഇ ഒ സുഹാസ് സോമനെതിരെയും കര്‍ണ്ണാടക പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ധനലക്ഷ്മി ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ ആണ് നടപടി. സ്ഥാപനത്തിൻ്റെ ബാംഗളൂര്‍ ആസ്ഥാനമായുള്ള വി വി പുരം ബ്രാഞ്ച് നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കായി കേരളത്തിൻ്റെ പല ഭാഗത്തും തിരച്ചില്‍ തുടരുന്നതിനിടെ മുന്‍ ഡയറക്ടറായ സമേഷ് കുമാറിന് ഉപാധികളോടെ
മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത
കാസർകോട് മഞ്ചേശ്വരത്ത് വിഷം കഴിച്ച് ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത. കടമ്പാറയിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത്തും(35) സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ ശ്വേതയുമാണ് (27) കഴിഞ്ഞ ദിവസം മരിച്ചത്. ഇവർ ചിലരില്‍ നിന്ന് പണം വാങ്ങിയതായി നാട്ടുകാർ പറയുന്നു. ശ്വേതയെ കടം കൊടുത്തവർ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശ്വേതയെ മർദിച്ചത് സ്‌കൂട്ടറിലെത്തിയ രണ്ട് സ്ത്രീകളാണ്. ഈ രണ്ട് സ്ത്രീകള്‍ ആരാണെന്നറിയാൻ അന്വേഷണം നടത്തി വരികയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നും അജിത്തിന് ഉണ്ടായിട്ടില്ലെന്നാണ് സഹോദരി
ഓസീസ് മണ്ണിൽ 12.2 ഓവറിൽ കളി ജയിപ്പിച്ച് ഇന്ത്യൻ താരങ്ങൾ
ആസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് തുത്തുവാരി ഇന്ത്യൻ ടീം. രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 ടീമിൻ്റെ ജയം. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ യുത്ത് ടെസ്റ്റിൽ ആയുഷ് മാത്രെക്കും സംഘത്തിനും സമ്പൂർണ ജയം. സ്കോർ – ഓസ്ട്രേലിയ: 135, 116, ഇന്ത്യ: 171, 84-3. രണ്ടാംദിനം 81 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രണ്ടാം ഇന്നിങ്സിൽ 81 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ
അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്‌ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു
താമരശ്ശേരിയിൽ അമീബ്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപതുവയസുകാരിയുടെ പിതാവ് കുട്ടിയെ ചികിത്സിച്ച ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു. സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വേണ്ട രീതിയിൽ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകൾ മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ‘എൻ്റെ മകളെ കൊന്നവൻ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചു കൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ
ഇന്ത്യയിലേക്ക് കൂടുതൽ വിമാനസര്‍വീസ് ആരംഭിക്കും: ബ്രിട്ടീഷ് എയര്‍വേയ്‌സ്
ഡല്‍ഹിയെയും ലണ്ടനെയും ബന്ധിപ്പിക്കുന്ന അധിക വിമാനസര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഡല്‍ഹിക്കും ലണ്ടനിലെ ഹീത്ത്‌റോ വിമാനത്താവളത്തിനുമിടയില്‍ 2026-ഓടെ നടത്തുന്ന 2 പ്രതിദിന സര്‍വീസുകള്‍ക്ക് പുറമേ ഒന്ന് കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മുംബൈ-ലണ്ടന്‍ സര്‍വീസിലുണ്ടായിരുന്ന ഫസ്റ്റ് ക്യാബിന്‍ അഥവാ ഫസ്റ്റ് ക്ലാസ് വീണ്ടും പ്രാബല്യത്തിലാകും. 5 ഇന്ത്യന്‍ നഗരങ്ങളിലേക്ക് 2026-ൻ്റെ അവസാനത്തോടെ സര്‍വീസ് നടത്തുന്ന തിരഞ്ഞെടുത്ത വിമാനങ്ങളില്‍ ഏറ്റവും പുതിയ ബിസിനസ് ക്ലാസ് ക്ലബ്ബ് സ്യൂട്ട് കൂടി ഉള്‍പ്പെടുത്തുമെന്നും വിമാനകമ്പനി