താമരശ്ശേരിയിൽ അമീബ്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതുവയസുകാരിയുടെ പിതാവ് കുട്ടിയെ ചികിത്സിച്ച ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു. സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
വേണ്ട രീതിയിൽ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകൾ മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ‘എൻ്റെ മകളെ കൊന്നവൻ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചു കൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ വെട്ടിയത്.