ദീപാവലിക്ക് അവധി: കേരളത്തിലേക്ക് 18 പ്രത്യേക ബസുകൾ കൂടി പ്രഖ്യാപിച്ചു കർണാടക ആർടിസി
ദീപാവലിക്ക് കേരളത്തിലേക്ക് 18 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു കർണാടക ആർടിസി. മൂന്നാർ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് ഉണ്ടാവുക. നാളെയും മറ്റന്നാളും ആയിരിക്കും തീയതികളിലായിരിക്കും സർവീസുകൾ. 17-ന് മൂന്നാറിലേക്ക് ഒരു ബസും പാലക്കാട്ടേക്ക് ഏഴ് ബസും എറണാകുളത്തേക്ക് രണ്ട് ബസും കോഴിക്കോട്ടേക്ക് ഒരു ബസും പ്രത്യേക സർവീസ് നടത്തും.കർണാടകത്തിനകത്ത് മംഗളൂരു, ധർമസ്ഥല, ഹുബ്ബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി തുടങ്ങിയ കേന്ദ്രങ്ങളിലേക്കും പ്രത്യേക ബസുകൾ
ഉഡുപ്പി കുന്ദാപുരയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
ഉഡുപ്പി കുന്ദാപുരയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. കിരിമഞ്ചേശ്വര സ്വദേശികളായ ആശിഷ് ദേവഡിഗ (15), സൂരജ് പൂജാരി (16), സങ്കേത് ദേവഡിഗ (18) എന്നിവരാണ് മരിച്ചത്. കടലിൽ ഇറങ്ങിയ മൂന്നുപേരും ശക്തമായ തിരയിൽ പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുന്ദാപുര മേഖലയിലെ കടൽത്തീരത്ത് ഒരുമാസത്തിനുള്ളിൽ മൂന്നാംതവണയാണ് ആളുകൾ അപകടത്തിൽപ്പെട്ട് മരിക്കുന്നത്. കഴിഞ്ഞാണ് മാസം ബെംഗളൂരുവിൽ നിന്ന് പോയ മൂന്ന് വിദ്യാർഥികൾ ചർക്കിക്കാട് ബീച്ചിൽ മുങ്ങിമരിച്ചിരുന്നു.
കർണാടകയിൽ യുവഡോക്ടർ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
കർണാടകയിൽ യുവഡോക്ടർ ഡോ. കൃതിക റെഡ്ഡി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. സംഭവം നടന്ന് ആറു മാസത്തിന് ശേഷമാണ് ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഏപ്രിൽ 21ന് മുന്നേകൊല്ലൽ പ്രദേശത്തുള്ള വീട്ടിൽ വച്ച് ഡെർമറ്റോളജിസ്റ്റായ ഭാര്യ ഡോ. കൃതിക റെഡ്ഡിക്ക് ജനറൽ സർജനായ ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി, അമിതമായി അനസ്തെറ്റിക് മരുന്ന് നൽകി എന്നാണ് ആരോപണം. ബോധരഹിതയായ കൃതികയെ ഭർത്താവ് ഉടൻ
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ നോർക്ക കാർഡ് & ഇൻഷുറൻസ് അപേക്ഷ ഫോറം കൈമാറി
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ അംഗങ്ങളുടെ മൂന്നാമത്തെ ബാച്ച് നോർക്ക കാർഡ് & ഇൻഷുറൻസ് അപേക്ഷ ഫോറം കൈമാറി. നോർക്ക റൂട്ട്സിൻ്റെ ബാംഗ്ലൂർ ഓഫീസിൽ വച്ച് നോർക്ക ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന്, സോൺ ചെയർമാൻ പോൾ പീറ്റർ അപേക്ഷ ഫോറം കൈമാറി.
ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനം തേജസ് എംകെ1എ നാസിക്കിൽ നിന്ന് വെള്ളിയാഴ്ച പറന്നുയരും
ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന പദ്ധതിയിലെ നാഴികകല്ലായ തേജസ് എംകെ1എ യുദ്ധവിമാനം നാസിക്കിൽ നിന്ന് മറ്റന്നാൾ പറന്നുയരും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പരിപാടിയിൽ അദ്ധ്യക്ഷനാകും. ഹിന്ദുസ്ഥാൻ എയ്റോ ലിമിറ്റഡിനാണ് (എച്ച്എഎൽ) വിമാനത്തിൻ്റെ നിർമ്മാണ ചുമതല. എച്ച്എഎല്ലിൻ്റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിനായുള്ള (എൽസിഎ) മൂന്നാമത്തെ പ്രൊഡക്ഷൻ ലൈനിൻ്റെ ഉദ്ഘാടനവും വെള്ളിയാഴ്ച നടക്കും. തേജസ് എംകെ 1എ യുദ്ധ വിമാനത്തിൻ്റെ വിതരണത്തിലുണ്ടാകുന്ന തടസം ഇന്ത്യൻ വ്യോമസേനയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ വർഷം നടത്താനിരുന്ന പരിപാടി
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് “എം.ടി.സ്മൃതി” നവംബർ 1ന്
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം സാഹിത്യ പരിപാടി “എം.ടി.സ്മൃതി” സംഘടിപ്പിക്കുന്നു. നവംബർ 1ന് വൈകുന്നേരം 3.30ന് കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിലെ എം.എ. കരീം മെമ്മോറിയൽ ഹാളിലാണ് പരിപാടി. മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിൻ്റെ വിതാനങ്ങളിലേക്ക് ഉയർത്തിയ എം. ടി. വാസുദേവൻ നായരുടെ സാഹിത്യം, സിനിമ, മാധ്യമം എന്നീ മേഖലകളിലെ സംഭാവനകളെക്കുറിച്ചുള്ള പ്രത്യേക സാഹിത്യ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയിൽ ബാംഗ്ലൂരിലെ പ്രമുഖരായ എഴുത്തുകാർ
ബാംഗ്ലൂർ മെട്രോ ചാരിറ്റബിൾ ട്രസ്റ്റ് നോർക്ക ഐ.ഡി കാർഡിനായുള്ള അപേക്ഷകൾ കൈമാറി
നോർക്ക റൂട്സും ബാംഗ്ലൂർ മെട്രോ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി കേരളീയർക്കായുള്ള നോർക്ക ഐ.ഡി കാർഡിൻ്റെയും നോർക്ക കെയർ ഇൻഷുറൻസിൻ്റെയും ക്യാമ്പയിനിൽ അപേക്ഷകർ സമർപ്പിച്ച രേഖകൾ നോർക്ക റൂട്സ് ബാംഗ്ലൂർ ഓഫീസിൽ നോർക്ക നോഡൽ ഓഫീസർ റീസ രഞ്ചിത്തിന് കൈമാറി. ട്രസ്റ്റ് ഭാരവാഹികളായ സനൽദാസ് ( വൈസ് പ്രസിഡണ്ട്), പി .ടി മാധവൻ ( ജനറൽ സെക്രട്ടറി ), നീതു കൃഷ്ണ (ജോയിൻറ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് രേഖകൾ
മഹാഭാരതം പരമ്പരയില്‍ കര്‍ണൻ്റെ വേഷം ചെയ്ത പ്രശസ്ത നടന് പങ്കജ് ധീര്‍ അന്തരിച്ചു
ബി ആര് ചോപ്രയുടെ മഹാഭാരതം പരമ്പരയില്‍ കര്‍ണൻ്റെ വേഷം അഭിനയിച്ച പ്രശസ്ത നടന് പങ്കജ് ധീര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കുറെ നാളുകളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യനില വഷളാവുകയും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. 1988 ല്‍ സംപ്രേഷണം ചെയ്ത മഹാഭാരത്തിലെ കര്‍ണൻ്റെ വേഷം പങ്കജിൻ്റെ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്. സോള്‍ജിയര്‍, ആന്ദാസ്, ബാദ്ഷാ, തുംകോ നാ ഭൂല്‍ പായേംഗേ തുടങ്ങിയ സിനിമകളിലും ചന്ദ്രകാന്ത,
ടിവികെയ്ക്കും വിജയ്യിക്കും എതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ
കരൂരില്‍ സെപ്തംബർ 27ന് തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തം സംബന്ധിച്ച രാഷ്ട്രീയ വാഗ്വാദം നിയമസഭയിൽ. നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആണ് ദുരന്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിയമസഭയില്‍ കുറ്റപ്പെടുത്തി. പരിപാടിയിലെ സമയക്രമീകരണത്തിലുണ്ടായ ഗുരുതര പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് സ്റ്റാലിൻ ആരോപിച്ചു.മൂന്ന് മണിക്ക് തുടങ്ങി അഞ്ച് മണിക്കൂർ നീളുന്ന പരിപാടിയാണ് പ്രതീക്ഷിക്കുന്നതെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിജയ് ഉച്ചയ്ക്ക് 12
കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, പ്രതി അമ്മയ്ക്കൊപ്പം താമസിച്ചിരുന്നയാൾ
കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അമ്മയോടൊപ്പം കഴിയുന്നയാളെ പൊലീസ് പിടികൂടി. കുട്ടിയെ ബന്ധുക്കള്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഒരു ഹോട്ടല്‍ ജീവനക്കാരനാണ്. അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവും