കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു
കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‍ല ഒഡിംഗ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു റെയ്‍ല ഒഡിംങ്കയുടെ അന്ത്യം. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥത്യത്തെ തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ആറു ദിവസം മുമ്പാണ് ആയുർവേദ ചികിത്സക്കായി റെയ്‍ല ഒഡിംഗ കൂട്ടാത്തുകുളത്തെ ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മുമ്പ് മകളുടെ നേത്രചികിത്സയുടെ ഭാഗമായി മുമ്പ് റെയ്‍ല ഒഡിംങ്ക
തന്നെ ഉപദേശിക്കാൻ എന്ത് അർഹതയുണ്ട്, സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍
മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചു. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിക്കുകയും ടീ പാർട്ടി നടത്തുകയും ചെയ്തു. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചു. തന്നോട് ഫൈറ്റ് ചെയ്ത്
പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ വിതരണം; യുവാവ് പിടിയില്‍
പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ വിതരണം നടത്തിയ യുവാവ് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാമിനെയാണ് 30 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് സംഘവും പോലിസും ചേര്‍ന്ന് വീട്ടില്‍ നിന്നു പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. അഫാം വീട്ടില്‍ പൊറോട്ട തയ്യാറാക്കി വില്‍പ്പന നടത്തുകയായിരുന്നു. അതിനൊപ്പമാണ് എംഡിഎംഎയും വില്‍പ്പന നടത്തിയിരുന്നത്.
പിരായിരിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വഴി തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു
പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിന് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വഴി തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. എംഎൽഎയുടെ പരാതിയിൽ ആണ് ഡിവൈഎഫ്ഐ ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘം ചേർന്ന് വഴി തടഞ്ഞ് വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചു എന്നാണ് കേസ്. കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പിരായിരിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡ് ഉദ്ഘാടനം ചെയ്യാനായി എത്തിയത്. രാഹുലിൻ്റെ കാർ
ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; എട്ടുപേർക്ക് പരിക്കേറ്റു
ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഇരിട്ടിയിൽ വച്ച് കെഎസ്ആർടിസി ബസ് പാലത്തിലേക്കിടിച്ചുകയറുകയായിരുന്നു. എട്ടുപേർക്ക് പരിക്കേറ്റു. ഇരിട്ടി ടൗണിൽ ആളെയിറക്കി പയ്യന്നൂരിലേക്ക് പോകവേ നിയന്ത്രണം വിട്ട് പഴയ ഇരുമ്പ് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിക്കായിരുന്നു അപകടം.പരിക്കേറ്റവരെ ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
ദീപാവലി യാത്രാതിരക്ക്: കെ.എസ്.ആർ.ടി.സി ബെംഗളൂരുവിൽ നിന്ന് 2,500 അധിക ബസ് സർവീസ് നടത്താൻ ഒരുങ്ങുന്നു
ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച്, കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.) ബെംഗളൂരുവിൽ നിന്ന് 2,500 അധിക ബസുകൾ സർവീസ് നടത്താൻ ഒരുങ്ങുന്നു. ബെംഗളൂരുവിൽ നിന്ന് അന്തർ സംസ്ഥാന യാത്രക്കാർക്കുള്ള അധിക സർവീസുകൾ മറ്റന്നാൾ മുതൽ ഒക്ടോബർ 20 വരെയാണ് നടത്തുന്നത്. ഈ കാലയളവിൽ ബെംഗളൂരു കെമ്പഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് കൊച്ചി, മംഗളൂരു, ധർമ്മസ്ഥല, ഹുബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി, ഹൈദരാബാദ്, തിരുപ്പതി, വിജയവാഡ തുടങ്ങിയ
സർക്കാറിനെ താൻ വിമർശിച്ചില്ല: ആർ.വി.ദേശ്‌പാണ്ഡെ
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഗാരൻറി പദ്ധതികളെ താൻ എതിർക്കുന്നു എന്ന് വ്യാജ വാർത്ത ചിലർ പ്രചരിപ്പിച്ചത് നിർഭാഗ്യകരമാണ്. സിദ്ധരാമയ്യയുടെ നേത്യത്വത്തിലുള്ള സർക്കാറിൻ്റെ പദ്ധതികളെ അഭിനന്ദിക്കുന്നുവെന്നും എതിർക്കുന്നില്ലെന്നും മുതിർന്ന കോൺഗ്രസ് നിയമസഭാംഗം ആർ.വി. ദേശ്‌പാണ്ഡെ കഴിഞ്ഞ ദിവസം പത്രക്കുറിപ്പിൽ അറിയിച്ചു. സിദ്ധരാമയ്യ സർക്കാറിൻ്റെ ജനപക്ഷ ഭരണത്തെ താൻ പ്രശംസിച്ചിട്ടുണ്ട്. വിമർശിച്ചിട്ടില്ല. പദ്ധതികൾ കാരണം സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഒരു ഘട്ടത്തിലും താൻ പറഞ്ഞിട്ടില്ല എന്നും ദേശ്‌പാണ്ഡെ വിശദീകരിച്ചു.
നവീൻ ബാബുവിൻ്റെ മരണത്തിന് ഒരാണ്ട്
സർക്കാറിനെയും സി.പി.എമ്മിനെയും പിടിച്ചുകുലുക്കിയ കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് നാലുമണിക്ക് സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് റവന്യു ഉദ്യോഗസ്ഥരുടെ യാത്രയയപ്പിലേക്കാണ് ക്ഷണമില്ലാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും.
ഓപ്പറേഷൻ സിന്ദൂർ; പാക്കിസ്ഥാൻ്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു: ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്
പാക്കിസ്ഥാൻ്റെ നൂറിലേറെ സൈനികർ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധാരണമായ മരണാനന്തര ബഹുമതികളുടെ എണ്ണത്തിൽ നിന്ന് പാക്കിസ്ഥാൻ്റെ നഷ്ടത്തിൻ്റെ വ്യാപ്‌തി വ്യക്തമാണ്. മേയ് ഒമ്പതിനും 10നും ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങൾ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ ഡ്രോണുകൾ നിരന്തരം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ്
മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം; സഹായവിതരണം നിയന്ത്രിച്ച് ഇസ്രയേൽ
ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നതിനാൽ ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിച്ച് ഇസ്രയേൽ. ഇസ്രയേൽ റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാതെ വന്നത്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടത്തുക ബുദ്ധിമുട്ടാണെന്ന് ഹമാസ് പ്രതികരിച്ചു. 23 ബന്ദികൾ മരിച്ചതായാണ് കണക്കാക്കുന്നത്. ഇതിൽ നാലു ബന്ദികളുടെ മൃതദേഹങ്ങൾ മാത്രമേ ഹമാസ് വിട്ടുനൽകിയിട്ടുള്ളുവെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ സൈന്യം ഭാഗികമായി പിൻവാങ്ങിയതോടെ ഗാസയിലെ തെരുവുകളുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു. വിമതരെ തെരഞ്ഞുപിടിച്ച് ഹമാസ്