ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച്, കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.) ബെംഗളൂരുവിൽ നിന്ന് 2,500 അധിക ബസുകൾ സർവീസ് നടത്താൻ ഒരുങ്ങുന്നു. ബെംഗളൂരുവിൽ നിന്ന് അന്തർ സംസ്ഥാന യാത്രക്കാർക്കുള്ള അധിക സർവീസുകൾ മറ്റന്നാൾ മുതൽ ഒക്ടോബർ 20 വരെയാണ് നടത്തുന്നത്. ഈ കാലയളവിൽ ബെംഗളൂരു കെമ്പഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് കൊച്ചി, മംഗളൂരു, ധർമ്മസ്ഥല, ഹുബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി, ഹൈദരാബാദ്, തിരുപ്പതി, വിജയവാഡ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തും.

ബെംഗളൂരുവിലെ വിവിധ ബസ് സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്ത റൂട്ടുകളിലേക്ക് ഈ ബസുകൾ സർവീസ് നടത്തും. ബംഗളൂരിലേക്ക് തിരിച്ചുള്ള യാത്രകൾ ഒക്ടോബർ 22 നും 26 നും ഇടയിലാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയോ അല്ലെങ്കിൽ www.ksrtc.karnataka.gov.in എന്ന വെബ്സൈറ്റ് വഴിയോ യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത്‌ ടിക്കറ്റുകൾ ഉറപ്പാക്കാം.

സൗത്ത് വെസ്റ്റേൺ റെയിൽവേയും ഉത്സവ യാത്രാതിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts