നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് വിജയ് ടിവികെ സ്ഥാനാർത്ഥികളുടെ യോഗം വിളിച്ചു. വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും വോട്ടെണ്ണലിൽ നല്ല ശ്രദ്ധ വേണമെന്നും വിജയ് പറഞ്ഞു.
മത്സരിച്ച സ്ഥാനാർഥികൾക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ വിജയ് നിർദേശം നൽകിയത്. 150 ലധികം സീറ്റുകളോടെ മെയ് 4ന് സർക്കാർ രൂപീകരിക്കുമെന്നും എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പാർട്ടി ഒരു പ്രാധാന്യവും നൽകുന്നില്ലെന്നും വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചതായും ഈറോഡ് വെസ്റ്റ് നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി ആനന്ദ് മോഹൻ പറഞ്ഞു.