ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി. ഷൈന്‍ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്ന് എ എ റഹീം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോടായിരുന്നു എ എ റഹീം എംപിയുടെ പ്രതികരണം.

മുൻപ് സെലബ്രിറ്റി സ്റ്റാറ്റസിന് ഫാന്‍സ് അസോസിയേഷൻ്റെ പിന്തുണയുണ്ടായിരുന്നു. അതിൻ്റെ മറവില്‍ എന്ത് ക്രിമിനല്‍ കുറ്റം ചെയ്താലും ജയിലില്‍ പോകില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നു. ആധൈര്യമെല്ലാം കഴിഞ്ഞുപോയ കാര്യം ഷൈന്‍ ടോം ചോക്കോയ്ക്ക് നേരം വെളുക്കാത്തതുകൊണ്ടോ ഇപ്പോഴും മയക്കത്തിലായതുകൊണ്ടോ അറിയാത്തതാണെന്നും എ എ റഹീം എം പി പറഞ്ഞു.

Related Posts