ഭൂനികുതി കുത്തനെ കൂട്ടിയും ക്ഷേമ പെൻഷൻ്റെ വർധന ഇല്ലാതെയും സംസ്ഥാന ബജറ്റ് . രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഭൂനികുതി കുത്തനെ കൂട്ടിയത്.

നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിൻ്റെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് 5 രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.

ഭൂനികുതി പരിഷ്‌കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സാധാരണക്കാരുടെ പ്രതീക്ഷയായിരുന്ന പെൻഷൻ തുകയും വർധിപ്പിക്കാതെയാണ് ബജറ്റ് പ്രഖ്യാപനം.

പെൻഷൻ്റെ മൂന്ന് ഗഡു കുടിശിക സമയബന്ധിതമായി നൽകുമെന്ന് മാത്രമാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. 2021ലെ ജൂണിലെ ബജറ്റിലാണ് അവസാനമായി ക്ഷേമ പെൻഷൻ വർധിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ വില 1 അനുസരിച്ചായിരിക്കും നികുതിയിൽ മാറ്റം.

അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് കേരളം, സംസ്ഥാനം ടേക്ക് ഓഫിന് തയാറാണ്. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും.

ബജറ്റ് അവതരണത്തിൻ്റെ ആദ്യ മിനിറ്റുകളിൽ തന്നെ കേന്ദ്രത്തിനെതിരേ മന്ത്രി വിമർശനമുന്നയിച്ചു മന്ത്രി. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചെന്ന് മന്ത്രി വിമർശിച്ചു.

സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ മറച്ചുപിടിക്കാതെ തുറന്ന് പറഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു. ധനമന്ത്രി ബാലഗോപാലിൻ്റെ നാലാമത്തെ സമ്പൂർണ ബജറ്റ് രണ്ടര മണിക്കൂറാണ് നീണ്ടു നിന്നത്.

Related Posts