അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനം പറന്നത് വളഞ്ഞ വഴിയിൽ കൂടി കൂടുതൽ ദൂരമെടുത്ത്. 15 മണിക്കൂർ 36 മിനിറ്റു കൊണ്ട് 12,403 കിലോമീറ്റർ പറന്നെത്തുന്ന സാധാരണ റൂട്ട് ഉപേക്ഷിച്ച്, 41 മണിക്കൂറെടുത്ത് 23,058 കിലോമീറ്റർ പറന്നാണ് വിമാനം അമൃത്സറിലിറങ്ങിയതെന്ന് മാധ്യമപ്രവർത്തകനും വ്യോമയാന വിദഗ്ധനുമായ ജേക്കബ് കെ. ഫിലിപ്പ് ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച വൈകുന്നേരം ആറരക്ക്സാ ൻദിയേഗോയിൽ നിന്ന് ടേക്കോഫ്. ചൊവ്വാഴ്ച പുലർച്ചെ 12.55ന് ഹാണലുലുവിൽ നിന്ന് പുറപ്പെട്ട് ലാൻഡിങ് ഉച്ചയ്ക്ക് 2.05ന്. 15 മണിക്കൂർ, 36 മിനിറ്റുകൊണ്ട് 12,403 കിലോമീറ്റർ പറന്നെത്തുന്ന സാധാരണ റൂട്ട് ഉപേക്ഷിച്ച്, 23,058 കിലോമീറ്ററിൻ്റെ ഈ വളഞ്ഞവഴി 41 മണിക്കൂറെടുത്തു പറക്കാമെന്നു തീരുമാനിക്കാൻ കാരണം ഒരു രാജ്യത്തിൻ്റെയും ആകാശ പരിധി മുറിച്ചുകടക്കേണ്ടതില്ല എന്നതാവാമെന്നും ജേക്കബ് ഫിലിപ്പ് പറയുന്നു.