ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ഇലോൺ മസ്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനൊടുവിലാണ് മസ്കിൻ്റെ പ്രഖ്യാപനം. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമാനമുള്ള കാര്യമാണെന്നും മസ്ക് പറഞ്ഞു.
മോദിയും മസ്കും തമ്മിൽ വെള്ളിയാഴ്ച ടെലികോൺഫറൻസ് നടത്തിയിരുന്നു. സ്പേസ്, ടെക്നോളജി, ഇന്നോവേഷൻ, മൊബിലിറ്റി എന്നിവ സംബന്ധിച്ച് ചർച്ച നടത്തിയെന്ന് എക്സിലൂടെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഫെബ്രുവരിയിൽ യു.എസ് സന്ദർശനം നടത്തിയപ്പോൾ മോദി മസ്കിനെ കണ്ടിരുന്നു.
മോദിയെ കാണാനെത്തിയത് മസ്ക് മക്കളോടൊപ്പമാണ്. അപ്പോഴും സുസ്ഥിരവികസനം, ബഹിരാകാശരംഗം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയെ സംബന്ധിച്ചെല്ലാം ചർച്ചകൾ നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ടെസ്ക്ക് ഇന്ത്യയിലേക്ക് കടന്നുവരാൻ ഉദ്ദേശമുണ്ടെന്നാണ് സൂചന
ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകൾ ഇറക്കുകയാണ് മസ്കിൻ്റെ ലക്ഷ്യം. ഇതിനൊപ്പം മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ഇൻ്റർനെറ്റും ഇന്ത്യയിലേക്കുള്ള വരവ് കാത്തിരിക്കുകയാണ്.