ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം കസാക്കിസ്ഥാൻ താരം എലീന റിബാകിന സ്വന്തമാക്കി. നിലവിലെ ചാമ്പ്യൻ അരിന സബലങ്കയെ വീഴ്ത്തിയാണ് റിബാകിന കന്നിക്കിരീടത്തിൽ മുത്തമിട്ടത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റിബാകിനയുടെ ജയം. സ്കോർ: 6-4, 4-6, 6-4.
നിർണായകമായ മൂന്നാം സെറ്റിൽ 0 -3 പിന്നിലായിട്ടും അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് റിബാകിന തന്റെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ചൂടിയത്. 2022ലെ വിംബിള്‍ഡണ്‍ കിരീട ജേതാവുകൂടിയാണ് ഈ കസാക്കിസ്ഥാൻ താരം.