യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്‌പാനിഷ് താരം കാർലോസ് അൽകാരസിന്. ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യനും ഒന്നാം നമ്പർ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അൽകാരസ് തോൽപിച്ചത്. സ്കോർ 2-6, 6-3, 1-6,4-6. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ അൽകാരസ് സീസണിലെ രണ്ടാം ഗ്രാൻഡ്‌സ്‌ലാം കിരീടം. അൽകാരസിൻ്റെ കരിയറിലെ ആറാം ഗ്രാൻഡ്‌സ്ലാം കിരീടമാണിത്.

യുഎസ് ഓപ്പണിൽ താരത്തിൻ്റെ രണ്ടാം വിജയമാണിത്. 2022 ൽ നോർവേയുടെ കാസ്‌പർ റൂഡിനെ തോൽപിച്ചാണ് കാർലോസ് അൽകാരസ് യുഎസ് ഓപ്പണിലെ ആദ്യ കിരീടം സ്വന്തമാക്കുന്നത്. 6-4,2-6, 7-6(7-1),6-3 എന്ന സ്‌കോറിനായിരുന്നു അൽകാരസിൻ്റെ അന്നത്തെ വിജയം. 2022ൽ ക്വാർട്ടറിൽ സിന്നറിനെ തോൽപിച്ചായിരുന്നു അൽകാരസിൻ്റെ സെമി ഫൈനൽ പ്രവേശം.

2025ൽ ഇതു മൂന്നാം തവണയാണ് ഗ്രാൻ‌ഡ്‌സ്‌ലാം ഫൈനലിൽ അൽകാരസും സിന്നറും ഏറ്റുമുട്ടുന്നത്. ഒരു സീസണിലെ മൂന്ന് ഗ്രാൻ‌ഡ്‌സ്‌ലാം ഫൈനലുകളിൽ ഒരേ പുരുഷ താരങ്ങൾ നേർക്കുനേർ വരുന്നത് ടെന്നിസ് ചരിത്രത്തിൽ ആദ്യമായാണ്. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസും വിമ്പിൾഡനിൽ സിന്നറും പരസ്‌പരം പോരാടി വിജയിച്ചു.

Related Posts