ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അധിക സർവീസുമായി കൊച്ചി മെട്രോ. സെപ്റ്റംബർ 2 മുതൽ 4 വരെ രാത്രി 10.45 വരെ സർവീസ് നടത്തുമെന്ന് മെട്രോ അധികൃതർ പറഞ്ഞു. അലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും അവസാന സർവീസ് 10.45 നാണ്.
6 സർവീസുകൾ തിരക്കുള്ള സമയങ്ങളിൽ അധികമായി നടത്തും. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവീസുകൾ വാട്ടർ മെട്രോയും നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസും നടത്തും. ഹൈ കോർട്ടിലേക്ക് ഫോർട്ട് കൊച്ചിയിൽ നിന്ന് രണ്ടാം തീയതി മുതൽ ഏഴാം തീയതി വരെ രാത്രി 9 വരെ സർവീസ് ഉണ്ടാകും.