മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം; നാളെ മുംബൈയിൽ സമരത്തിന് തുടക്കം
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി). ഗാന്ധിജയന്തി ദിനമായ നാളെ മുംബൈയിലെ ശിവാജി പാർക്കിൽ പ്രതിഷേധം ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശിവാജി പാർക്കിൽ പ്രതിഷേധം നടത്തുന്നത് തങ്ങളുടെ അവകാശമാണെന്നും ആസാദ് മൈതാനത്ത് സമരം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ആരംഭിക്കുന്ന പ്രക്ഷോഭം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും
വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ കർണാടകയിൽ പ്രതിഷേധം; ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ
കർണാടകയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ പേരിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിനീക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം. കർണാടക പിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ്, മന്ത്രിമാർ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ചീഫ് ഇലക്ടറൽ ഓഫീസിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കുന്നതിനായി ബിജെപി പ്രവർത്തകർ വ്യാപകമായി ഫോം 7 സമർപ്പിക്കുന്നതായാണ് കോൺഗ്രസിൻ്റെ ആരോപണം. പട്ടികയിൽ കൃത്രിമം നടത്തി ലക്ഷക്കണക്കിന് വോട്ടർമാരെ
പത്തനംതിട്ടയിൽ ദമ്പതികൾ വിഷം കഴിച്ച് മരിച്ചു
പത്തനംതിട്ട കോന്നി പോത്തുപ്പാറയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പോത്തുപ്പാറ സ്വദേശികളായ തങ്കപ്പൻ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഇവരുടെ ഏക മകൻ മരിച്ചിരുന്നു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു ഇരുവരും. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ദമ്പതികളെ നാട്ടുകാർ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം
മുഖ്യമന്ത്രി വി.ഡി.സതീശനോടുള്ള അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
മുഖ്യമന്ത്രി വി.ഡി.സതീശനോടുള്ള അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ്. യുഡിഎഫ് യോഗം അടുത്തകാലത്തായി ചേർന്നിട്ടില്ലെന്നും മുന്നണി യോഗം വിളിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കേണ്ടതുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. പല വിഷയങ്ങളിലും ചർച്ചയും കൂട്ടായ തീരുമാനവും ആവശ്യമാണ്. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര ആലോചന നടക്കുന്നില്ലെന്ന അതൃപ്തിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ചിലയിടങ്ങളിൽ ഉണ്ടാക്കാനായില്ലെങ്കിലും വലിയ തിരിച്ചടിയില്ലാതെ 18 സീറ്റുകൾ യുഡിഎഫിന് നേടാനായെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യൻ ഗെയിംസ് ഹോക്കി: പാകിസ്ഥാനെ 4-3ന് വീഴ്ത്തി ഇന്ത്യ ഫൈനലിൽ
ആവേശം നിറഞ്ഞ സെമിഫൈനലിൽ പാകിസ്ഥാനെ 4-3ന് തോൽപ്പിച്ച് ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഫൈനലിൽ. മൂന്ന് ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യക്കെതിരെ പാകിസ്ഥാൻ ശക്തമായ തിരിച്ചുവരവ് നടത്തി മത്സരം 3-3ന് സമനിലയിലാക്കിയെങ്കിലും അവസാന നിമിഷത്തിൽ അഭിഷേക് നേടിയ ഗോളിലൂടെ ഇന്ത്യ ജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഇന്ത്യയായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് രണ്ട് പെനൽറ്റി സ്ട്രൈക്കുകൾ ഗോളാക്കി മാറ്റിയപ്പോൾ 23-ാം മിനിറ്റിൽ സുഖ്ജീത് സിങ് ഫീൽഡ്
ധർമ്മസ്ഥല അന്വേഷണം പൂർത്തിയായി; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് എസ്‌ഐടി
ധർമ്മസ്ഥലയിൽ നിരവധി ദുരൂഹമരണങ്ങൾ നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അസ്വാഭാവിക മരണങ്ങളുടെ ഔദ്യോഗിക രേഖകളിൽ 30 കേസുകളുടെ വ്യത്യാസം കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ട്. 1998 മുതൽ 2014 വരെ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷൻ രേഖകളിൽ 1,480 അസ്വാഭാവിക മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ, ധർമ്മസ്ഥല ഗ്രാമപഞ്ചായത്ത് തുടങ്ങിയവയിൽ നിന്നുള്ള രേഖകളിൽ ഇതേ കാലയളവിൽ 1,510 കേസുകൾ കാണുന്നതായാണ് റിപ്പോർട്ട്. ധർമ്മസ്ഥല പൊലീസ്
നന്മ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം വർണാഭമായി
അനേക്കൽ നന്മ മലയാളി അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം VBHC വൈഭവ അപ്പാർട്ട്മെന്റിൽ വിവിധ പരിപാടികളോടെ വർണാഭമായി നടന്നു. സൺറൈസ് മാരത്തോണോടെയാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കായിക പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഹെൽത്ത് ക്യാമ്പും സംഘടിപ്പിച്ചു. വൈകുന്നേരം ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം VVAOA പ്രസിഡണ്ട് ലോകേഷ് പി.നിർവഹിച്ചു. VVAOA വൈസ് പ്രസിഡണ്ട് നയാസ് ഖാൻ, VVSC പ്രസിഡണ്ട് വെങ്കട്ടരാജൻ, മുരളി ബി. എൻ,
അബ്‌ദുറഹ്മാൻ ഹാജി പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് മറികടന്ന യോഗ്യൻ: അഡ്വ.പി.ഉസ്മാൻ
പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള യോഗ്യനായ സാമൂഹിക പ്രവർത്തകനായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ എം എം എ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ ഹാജിയെന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡണ്ടും ക്രസൻ്റ് സ്‌കൂൾ ചെയർമാനുമായ അഡ്വ.പി ഉസ്‌മാൻ പറഞ്ഞു. എം.എം.എ.മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിൽ നടത്തിയ അനുസ്‌മരണ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ
സ്വദേശി ദർസ് സമ്പൂർണ്ണ വിജയമെന്ന് മുസ്തഫ ഹുദവി
എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ബൊമ്മനഹള്ളി യൂണിറ്റ് രൂപീകരണ യോഗം നടന്നു. യോഗം ബൊമ്മനഹള്ളി മഹല്ല് ഖത്തീബ് മുസ്തഫ ഹുദവി ഉദ്ഘാടനം ചെയ്തു. അർദ്ധ പ്രവാസികളായ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ദീനീ വിജ്ഞാനവും സംഘടനാ ബോധവും നൽകുന്നതിൽ സ്വദേശി ദർസ് പദ്ധതി സമ്പൂർണ്ണ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ എല്ലാ മേഖലകളിലും എസ്.കെ.എസ്.എസ്.എഫ് യൂണിറ്റുകൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത യോഗം ചർച്ച ചെയ്തു. ജില്ലാ ജന സെക്രട്ടറി സലീം കെ കെ
ഏഷ്യൻ ഗെയിംസ്: ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ പാക് ഫൈനൽ
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 9.5 ഓവറിൽ വെറും 45 റൺസിന് ഓൾഔട്ടായി. ഇതോടെ ഇന്ത്യ അനായാസം ഫൈനൽ പ്രവേശനം ഉറപ്പിച്ചു. കലാശപ്പോരാട്ടത്തിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ അഭിഷേക് ശർമയും മൂന്നാമനായി എത്തിയ സഞ്ജുവും ഏഴ്