എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ബൊമ്മനഹള്ളി യൂണിറ്റ് രൂപീകരണ യോഗം നടന്നു. യോഗം ബൊമ്മനഹള്ളി മഹല്ല് ഖത്തീബ് മുസ്തഫ ഹുദവി ഉദ്ഘാടനം ചെയ്തു. അർദ്ധ പ്രവാസികളായ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ദീനീ വിജ്ഞാനവും സംഘടനാ ബോധവും നൽകുന്നതിൽ സ്വദേശി ദർസ് പദ്ധതി സമ്പൂർണ്ണ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരിലെ എല്ലാ മേഖലകളിലും എസ്.കെ.എസ്.എസ്.എഫ് യൂണിറ്റുകൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത യോഗം ചർച്ച ചെയ്തു. ജില്ലാ ജന സെക്രട്ടറി സലീം കെ കെ സംഘടനാ പദ്ധതികൾ വിശദീകരിച്ചു. വരും ദിവസങ്ങളിൽ ബൊമ്മനഹള്ളി യൂണിറ്റ് പരിധിയിൽ വിപുലമായ വിദ്യാഭ്യാസ-സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പ്രഥമ യോഗം തീരുമാനിച്ചു. ജില്ലാ ട്രഷറർ ഷാജൽ സി എച്ച് കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി . സ്റ്റേറ്റ് സെക്രട്ടറി സാദിഖ് സുല്ലിയ പുതിതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രഖ്യാപനം നിർവഹിച്ചു.
സിദ്ധീഖ് റഹ്മാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഷീർ ബൊമ്മനഹള്ളി, അബ്ദുൽ ലത്തീഫ്, ശംസുദ്ധീൻ കൗസരി, സഫാദ്, ഫാറൂഖ്, സൈഫുദ്ധീൻ, തുടങ്ങിയവർ സംബന്ധിച്ചു. ഇഹ്സാൻ സ്വാഗതവും നിബ്രാസ് നന്ദിയും പറഞ്ഞു .