പത്തനംതിട്ട കോന്നി പോത്തുപ്പാറയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പോത്തുപ്പാറ സ്വദേശികളായ തങ്കപ്പൻ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഇവരുടെ ഏക മകൻ മരിച്ചിരുന്നു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു ഇരുവരും.

ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ദമ്പതികളെ നാട്ടുകാർ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

Related Posts