സി​ജെ​പി പ്ര​ക്ഷോ​ഭം: ഡ​ൽ​ഹി​യി​ൽ‌ പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്നു
India
0 min read
2.9k

സി​ജെ​പി പ്ര​ക്ഷോ​ഭം: ഡ​ൽ​ഹി​യി​ൽ‌ പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്നു

ഒക്ടോബർ 10, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുക്കാനായി നഗരത്തിലെത്തിയവരിൽ 150 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. രാവിലെ 10ന് ജന്തർ മന്തറിലെത്താനാണ് പ്രതിഷേധക്കാർക്ക് ആഹ്വാനം നൽകിയിരുന്നത്. എന്നാൽ, പ്രതിഷേധത്തിന് അധികൃതർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ജന്തർ മന്തറിൽ നിലവിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് റിപ്പോർട്ട്. ജന്തർ മന്തറിന്

Continue Reading
പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ബ്രാഞ്ച് ഭാരവാഹികൾ
Association News
0 min read
2.5k

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ബ്രാഞ്ച് ഭാരവാഹികൾ

ഒക്ടോബർ 10, 2026
0

പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പ്രജോഷ് (പ്രസിഡണ്ട്)ദിവ്യ (വൈസ് പ്രസിഡണ്ട്)ബ്രിജേഷ് (സെക്രട്ടറി)ഷൈജു (ജോയിന്റ് സെക്രട്ടറി)ബാലകൃ ഷ്ണൻ (ട്രഷറർ)ശശികുമാർ (കോ ഓഡിനേറ്റർ)ഉണ്ണിക്കൃഷ്ണൻ, അനിൽ, അജു, ഗീത, ശശികുമാർ, പാർവതി (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് രമേശ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, ചെയർമാൻ ഡി.ആർ.കെ.പിള്ള, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ

Continue Reading
നെലമംഗലയിലേക്ക് നമ്മ മെട്രോ സർവീസ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു
Karnataka
0 min read
2.4k

നെലമംഗലയിലേക്ക് നമ്മ മെട്രോ സർവീസ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു

ഒക്ടോബർ 10, 2026
0

ബെംഗളൂരുവിൽ നിന്ന് നെലമംഗലയിലേക്ക് നമ്മ മെട്രോ സർവീസ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ ഗ്രീൻ ലൈനിൻ്റെ അവസാന സ്റ്റേഷനായ മാദവാരയിൽ നിന്ന് നെലമംഗലയിലേക്ക് 14 കിലോമീറ്റർ കൂടി മെട്രോ നീട്ടണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. മാദവാരയിൽ നിന്ന് തുമക്കൂരുവിന് സമീപമുള്ള ബിഐഇസിയിലേക്ക് ഏകദേശം 60 കിലോമീറ്റർ മെട്രോ പാത നീട്ടുന്നതിനുള്ള വിശദമായ പദ്ധതിരേഖ (ഡിപിആർ) ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിർദേശം. മെട്രോ തുമക്കൂരു

Continue Reading
ബെംഗളൂരുവിൽ നിന്ന് അഞ്ച് പുതിയ വിമാന സർവീസുകൾ; കാഠ്മണ്ഡുവിലേക്ക് ദിവസേന പറക്കാം
Karnataka
1 min read
2.8k

ബെംഗളൂരുവിൽ നിന്ന് അഞ്ച് പുതിയ വിമാന സർവീസുകൾ; കാഠ്മണ്ഡുവിലേക്ക് ദിവസേന പറക്കാം

ഒക്ടോബർ 10, 2026
0

ശീതകാല വിമാന സർവീസ് സമയക്രമത്തിൻ്റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് അഞ്ച് പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായി നടപ്പാക്കുന്ന പുതിയ സമയക്രമത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതാണ് പ്രധാന പ്രഖ്യാപനം. ആഴ്ചയിൽ ഏഴ് ദിവസവും ഈ സർവീസ് ലഭ്യമാകും. ആഭ്യന്തര സർവീസുകളുടെ ഭാഗമായി ഗോവയിലെ മോപയിലുള്ള മനോഹർ

Continue Reading
ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വേണ്ട; നിയമം ലംഘിച്ചാൽ 1,000 രൂപ പിഴ, യാത്രയും മുടങ്ങും
India
0 min read
3.0k

ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വേണ്ട; നിയമം ലംഘിച്ചാൽ 1,000 രൂപ പിഴ, യാത്രയും മുടങ്ങും

ഒക്ടോബർ 10, 2026
0

ട്രെയിനിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്നവർക്ക് ഇനി കർശന നടപടി നേരിടേണ്ടിവരും. യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കിവിടും. 1000 രൂപ പിഴയും ചുമത്തും. ടിക്കറ്റ് റദ്ദാക്കി ഇറക്കിവിടാൻ നിയമത്തിൽ ഭേദഗതി വരുത്തി റെയിൽവേ. യാത്രക്കാരിൽനിന്ന് വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് റെയിൽവേ നിയമത്തിൽ ഭേദഗതി വരുത്തിയത്. മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുന്നതും ശബ്ദത്തോടെ വീഡിയോകൾ കാണുന്നതും സഹയാത്രികരുടെ യാത്രാനുഭവത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ്

Continue Reading
ജാലഹള്ളി ക്രോസ് അടിപ്പാത നിർമാണം ഉടൻ തുടങ്ങും; ശേഷിക്കുന്ന 26 ഭൂമികൾ ഏറ്റെടുക്കാൻ ജിബിഎ നിർദേശം
Karnataka
0 min read
3.1k

ജാലഹള്ളി ക്രോസ് അടിപ്പാത നിർമാണം ഉടൻ തുടങ്ങും; ശേഷിക്കുന്ന 26 ഭൂമികൾ ഏറ്റെടുക്കാൻ ജിബിഎ നിർദേശം

ഒക്ടോബർ 10, 2026
0

ഗതാഗതക്കുരുക്കിന് പരിഹാരമായി ജാലഹള്ളി ക്രോസിൽ അടിപ്പാത നിർമാണം എത്രയും വേഗം ആരംഭിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പദ്ധതിക്കായി ഏറ്റെടുക്കേണ്ട 48 ഭൂസ്വത്തുക്കളിൽ 22 എണ്ണം ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ശേഷിക്കുന്ന 26 എണ്ണം കാലതാമസമില്ലാതെ ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാലഹള്ളി ക്രോസിന് സമീപത്തെ റോഡുകൾ പരിശോധിച്ച ശേഷമാണ് ചീഫ് കമ്മീഷണർ നിർദേശം നൽകിയത്. അടിപ്പാതയ്ക്കായി ഇതിനകം

Continue Reading
തൊഴിൽമേള ‘ജോബ്‌സ് 60+’ നാളെ ബെംഗളൂരുവിൽ; 55 മുതൽ 70 വയസ്സുവരെ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം
Karnataka
1 min read
2.5k

തൊഴിൽമേള ‘ജോബ്‌സ് 60+’ നാളെ ബെംഗളൂരുവിൽ; 55 മുതൽ 70 വയസ്സുവരെ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം

ഒക്ടോബർ 10, 2026
0

മുതിർന്ന പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി ‘ജോബ്‌സ് 60+’ തൊഴിൽമേളയുടെ പതിനൊന്നാം പതിപ്പ് ഒക്ടോബർ 11ന് ബെംഗളൂരുവിൽ നടക്കും. നൈറ്റിംഗേൽസ് എംപവർമെന്റ് ഫൗണ്ടേഷൻ, നൈറ്റിംഗേൽസ് മെഡിക്കൽ ട്രസ്റ്റ്, സെന്റ് ജോസഫ്‌സ് സർവകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലാങ്ഫോർഡ് റോഡിലെ സെന്റ് ജോസഫ്‌സ് സർവകലാശാലയിലാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ നിന്നായി 70-ലധികം തൊഴിൽദാതാക്കൾ പങ്കെടുക്കുമെന്നും 1,250 തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 55 മുതൽ 70 വയസ്സുവരെ പ്രായമുള്ളവർക്കാണ് മേളയിൽ പങ്കെടുക്കാൻ

Continue Reading
ധ്രുവ് റാഠിയുടെ പൗരത്വവും വിസാ വിവരങ്ങളും പരിശോധിക്കണമെന്ന് മുൻ ബെംഗളൂരു പൊലീസ് കമ്മീഷണർ
Karnataka
1 min read
2.9k

ധ്രുവ് റാഠിയുടെ പൗരത്വവും വിസാ വിവരങ്ങളും പരിശോധിക്കണമെന്ന് മുൻ ബെംഗളൂരു പൊലീസ് കമ്മീഷണർ

ഒക്ടോബർ 10, 2026
0

യൂട്യൂബർ ധ്രുവ് റാഠിയുടെ പൗരത്വം, വിസാ വിവരങ്ങൾ, ഇന്ത്യയിലെ കുടിയേറ്റ നിയമങ്ങൾ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ട് മുൻ ബെംഗളൂരു പൊലീസ് കമ്മീഷണർ ഭാസ്കർ റാവു. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഒക്ടോബർ 8-ന് നടന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധത്തിൽ ധ്രുവ് റാഠി പങ്കെടുത്തതിനു പിന്നാലെയാണ് നടപടി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്.ഐ.ആറിനെതിരെയും നടന്ന

Continue Reading
സഞ്ജുവിൻ്റെ വെടിക്കെട്ട് പാഴായി; രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് തോൽവി
Sports
1 min read
3.1k

സഞ്ജുവിൻ്റെ വെടിക്കെട്ട് പാഴായി; രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് തോൽവി

ഒക്ടോബർ 9, 2026
0

ഇന്ത്യൻ ബൗളർമാരെ കാഴ്ചക്കാരാക്കി വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ നിറഞ്ഞാടിയപ്പോൾ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് തോൽവി. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും 1-1ന് ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. മലയാളി താരം സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്

Continue Reading
എസ്.എൻ.ഡി.പി(കെ) ചാരിറ്റബിൾ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
2.5k

എസ്.എൻ.ഡി.പി(കെ) ചാരിറ്റബിൾ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒക്ടോബർ 9, 2026
0

ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടകയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിൽ പുതിയ മാനേജിംഗ് കമ്മിറ്റിയെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പി.എ.കുമാരനെ പ്രസിഡണ്ടായും ഹരിലാൽ കെ.പിയെ വൈസ് പ്രസിഡണ്ടായും നീതു രാജീവിനെ സെക്രട്ടറിയായും പ്രിജോ.പി.പ്രേമരാജനെ ജോയിന്റ് സെക്രട്ടറിയായും രാജശ്രീ.പി.എസിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.രാജീവ് കുമാർ, ഹരിദാസ് പി.ആർ, എ.വി.നാരായണൻ, ഹരിദാസൻ ജെ, പുഷ്പ രാജീവ്, മനോഹരൻ കെ, ധർമ്മരാജൻ വി.യു, ബാബു

Continue Reading