യു.പി.ഐ. ഇടപാടുകൾ സൗജന്യമായി തുടരും: നിർമലാ സീതാരാമൻ
രാജ്യത്തെ ഉപഭോക്താക്കൾക്ക് യു.പി.ഐ. (UPI) ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. രാജ്യസഭയിൽ നികുതി, മറ്റ് നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. റോഡരികിലെ കച്ചവടക്കാർ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികളുടെ ഇടപാടുകൾക്കും നിലവിലെ രീതിയിൽ യു.പി.ഐ. പേയ്‌മെന്റ് സൗജന്യമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ബഹുഭൂരിപക്ഷം വ്യാപാരി ഇടപാടുകളിലും ഉപഭോക്താവിന് നേരിട്ട് ചാർജ് നൽകേണ്ട സാഹചര്യമുണ്ടാകില്ലെന്നും അവർ പറഞ്ഞു. യു.പി.ഐ. ഇടപാടുകളുമായി ബന്ധപ്പെട്ട
ശിവമൊഗ്ഗ വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ കർണാടക സർക്കാർ
കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളത്തിൻ്റെ നടത്തിപ്പും പരിപാലനവും സ്വകാര്യ കമ്പനിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ നീക്കം. നിലവിൽ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനായ ആണ് വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. 2023 ഫെബ്രുവരിയിലാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. വിമാനത്താവളത്തിൻ്റെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുക, യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുക, പുതിയ വിമാന സർവീസുകൾ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്വകാര്യ മേഖലയിലെ പരിചയസമ്പന്നരായ കമ്പനികൾക്ക് നടത്തിപ്പ് കൈമാറുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
അമേരിക്കയിൽ 1.75 ലക്ഷം വിസകൾ റദ്ദാക്കി; നിയമലംഘകർക്കെതിരെ കടുത്ത നടപടി
വാഷിങ്ടൺ: രാജ്യസുരക്ഷ ശക്തമാക്കുന്നതിൻ്റെയും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിൻ്റെയും ഭാഗമായി 1.75 ലക്ഷത്തിലധികം വിസകൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതായി റിപ്പോർട്ട്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയ കാരണങ്ങളാണ് നടപടിക്ക് പിന്നിൽ. അക്രമം, മദ്യപിച്ച് വാഹനമോടിക്കൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട വിദേശികളുടെ വിസകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. വിദ്യാർഥി വിസകളും തൊഴിൽ വിസകളും റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. വിദേശ പൗരന്മാരുടെ പശ്ചാത്തലവും
ബിഡദി ടൗൺഷിപ്പ്: കർഷകരുടെ ജീവിതവും ഉപജീവനവും സർക്കാർ തകർക്കുന്നു; എച്ച്.ഡി.ദേവഗൗഡ
നിർദിഷ്ട ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കുന്നത് ആയിരക്കണക്കിന് കർഷകരുടെ ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. ബിഡദി ഹോബ്ലിയിലെ എട്ട് ഗ്രാമങ്ങളും ഹരോഹള്ളി ഹോബ്ലിയിലെ ഒരു ഗ്രാമത്തിൻ്റെ ഭാഗവും ഉൾപ്പെടെ 7,481 ഏക്കറും 21 ഗുണ്ടയും ഏറ്റെടുക്കാനാണ് സർക്കാർ നീക്കം. വലിയ തോതിലുള്ള ഭൂമിയേറ്റെടുക്കൽ ചെറുകിട, നാമമാത്ര കർഷകരെ നേരിട്ട് ബാധിക്കുമെന്ന് ദേവഗൗഡ ചൂണ്ടിക്കാട്ടി. സർക്കാർ രേഖകൾ
ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; 37 കിലോമീറ്റർ പദ്ധതി 11 കിലോമീറ്ററിലേക്ക്
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർദേശിച്ച നമ്മ മെട്രോ ഓറഞ്ച് ലൈൻ ഡബിൾ ഡെക്കർ പദ്ധതിയിൽ വലിയ മാറ്റത്തിന് സാധ്യത. 37 കിലോമീറ്റർ ദൈർഘ്യത്തിൽ മുഴുവൻ ഡബിൾ ഡെക്കർ രീതിയിൽ നടപ്പാക്കാനിരുന്ന പദ്ധതിയുടെ ഡബിൾ ഡെക്കർ ഭാഗം ഏകദേശം 11 കിലോമീറ്ററായി ചുരുക്കുന്നത് പരിഗണിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആദ്യഘട്ട പദ്ധതിയിൽ റോഡിന് മുകളിലൂടെ മെട്രോയും അതിനൊപ്പം റോഡ് ഫ്ലൈഓവറും ഉൾപ്പെടുന്ന ഡബിൾ ഡെക്കർ ഘടന 37.1 കിലോമീറ്ററോളം നീളത്തിൽ ഒരുക്കാനായിരുന്നു
കർണാടക ബന്ദ്; ബെംഗളൂരുവിൽ ജാഗ്രത
കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ച് വിവിധ കന്നഡ സംഘടനകളും കർഷക സംഘടനകളും ആഹ്വാനം ചെയ്ത കർണാടക ബന്ദ് ഓഗസ്റ്റ് 13ന് നടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തിലും ബന്ദിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിഷേധ സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാടിന് കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (CWMA) നിർദേശമാണ് പ്രതിഷേധത്തിന് പ്രധാന കാരണം. കാവേരി വാട്ടർ
കർക്കടകവാവ് ബലിതർപ്പണം; ഒരുക്കങ്ങൾ പൂർത്തിയായി
ശ്രീ നാരായണ ഗുരുധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടക (SNDP-K)യുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും പിതൃതർപ്പണ കർമങ്ങളും ഓഗസ്റ്റ് 12 ബുധനാഴ്ച ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള ഗംഗമ്മ ഗൂഡി ദേവസ്ഥാനത്ത് നടക്കും. ആചാര്യൻ പി.എ.കുമാരൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുക. ഓഗസ്റ്റ് 11 ചൊവ്വാഴ്ച വൈകിട്ട് 6.30ന് പിതൃവിശ്വദേവ പൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ 5 മണിക്ക് ഗണപതി ഹോമം നടക്കും. തുടർന്ന് രാവിലെ 6 മണി
കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിനു സമാപനം; അദ്വിക ശ്രീവാസ്തവ, സ്മൃതി കൃഷ്ണകുമാർ, രുദ്ര നായർ കലാതിലകങ്ങള്‍
കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ബാംഗ്ലൂര്‍ ഇന്ദിരാനഗര്‍ 5th മെയിന്‍, 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ ബാംഗ്ലൂരിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭൂതിയായി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറർ ജോർജ് തോമസ്, ജോയിന്റ്
അഭിഷേക് ബാനർജിക്ക് നേത്രചികിത്സയ്ക്കായി വിദേശത്തേക്ക് പോകാം, അനുമതി നല്‍കി സുപ്രീംകോടതി
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേത്രചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ സുപ്രീംകോടതി അനുമതി നൽകി. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനുള്ള അദ്ദേഹത്തിൻ്റെ അവകാശത്തെ പശ്ചിമ ബംഗാൾ സർക്കാർ എതിർത്തിരുന്നെങ്കിലും കോടതി ഈ എതിർപ്പ് തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഓരോ വ്യക്തിക്കും തനിക്ക് ആവശ്യമായ ചികിത്സ തിരഞ്ഞെടുക്കാനും അതിനായി വിദേശത്തേക്ക് പോകാനും അവകാശമുണ്ടെന്ന് കോടതി
മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം
കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് മലയാളം മിഷൻ പഠനോത്സവത്തിൽ കണിക്കൊന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. യോഗത്തിൽ സമാജം വൈസ് പ്രസിഡണ്ട് പ്രദീപ്.പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ ശിവദാസ്.ഇ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ സന്ധ്യ വേണു, ജോളി പ്രദീപ്, അശ്വതി പ്രസാദ്, അനു ബിനീഷ് എന്നിവർ നേതൃത്വം നൽകി.