തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേത്രചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ സുപ്രീംകോടതി അനുമതി നൽകി. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനുള്ള അദ്ദേഹത്തിൻ്റെ അവകാശത്തെ പശ്ചിമ ബംഗാൾ സർക്കാർ എതിർത്തിരുന്നെങ്കിലും കോടതി ഈ എതിർപ്പ് തള്ളി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഓരോ വ്യക്തിക്കും തനിക്ക് ആവശ്യമായ ചികിത്സ തിരഞ്ഞെടുക്കാനും അതിനായി വിദേശത്തേക്ക് പോകാനും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ചികിത്സയ്ക്കായി മൂന്നാഴ്ചത്തേക്ക് വിദേശത്തേക്ക് പോകാൻ അഭിഷേക് ബാനർജിക്ക് ഉപാധികളോടെ അനുമതി നൽകാമെന്നും കോടതി വ്യക്തമാക്കി. വിദേശയാത്രയ്ക്ക് മറ്റ് ഗുരുതരമായ നിയമപരമായ തടസ്സങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ഒരാളുടെ ആരോഗ്യ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താതിരിക്കാനുള്ള അവകാശം സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെ ഭാഗമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തൻ്റെ ആരോഗ്യസ്ഥിതി രഹസ്യമായി സൂക്ഷിക്കാൻ അഭിഷേക് ബാനർജിക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Related Posts