കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് മലയാളം മിഷൻ പഠനോത്സവത്തിൽ കണിക്കൊന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.
യോഗത്തിൽ സമാജം വൈസ് പ്രസിഡണ്ട് പ്രദീപ്.പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ ശിവദാസ്.ഇ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ സന്ധ്യ വേണു, ജോളി പ്രദീപ്, അശ്വതി പ്രസാദ്, അനു ബിനീഷ് എന്നിവർ നേതൃത്വം നൽകി.