ബാംഗ്ലൂർ സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ ഒക്ടോബർ 26 ന് വിവിധ പരിപാടികളോടെ ലക്ഷ്‌മിപുരയിലെ കളത്തൂർ ഗാർഡനിൽവച്ചു ആഘോഷിക്കും. രാവിലെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കലാകൈരളി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, ശ്രീനാഥ്, അശ്വതി രമേശ്, ശ്യാംലാൽ (പട്ടുറുമാൽ – കൈരളി ചാനൽ), പ്രതീഷ് കലാഭവൻ (കോമഡി ഉത്സവം) എന്നിവർ നയിക്കുന്ന ‘Mega Entertainment Show’ ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 87925 27628.

Related Posts