പ്രളയംബാധിച്ച ഹിമാചൽപ്രദേശിന് അഞ്ചുകോടി രൂപ സഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌ വിന്ദർ സിങ് സുഖുവിന് കത്തയച്ചു. ദുരിത സമയത്തു കർണാടക ഹിമാചലിൻ്റെ കൂടെ നിൽക്കുന്നതായി കത്തിൽ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ഹിമാചലിൽ പെയ്‌ത പേമാരിയിൽ ഒട്ടേറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞു. നിരവധി വീടുകൾ ഒലിച്ചുപോയി.

കഴിഞ്ഞവർഷം വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ കർണാടക പത്തുകോടി രൂപ അടുത്തിടെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്‌തിരുന്നു.

Related Posts