കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ബാംഗ്ലൂര്‍ ഇന്ദിരാനഗര്‍ 5th മെയിന്‍, 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ ബാംഗ്ലൂരിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭൂതിയായി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഒ കെ,കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരൻ വി, അസിസ്റ്റന്റ്റ് സെക്രട്ടറി വിനു ജി, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ, ട്രഷറർ സയ്യിദ് മസ്താൻ, ഹരികുമാർ ജി, വിനേഷ് കെ, സുരേഷ് കുമാർ, വനിതാ വിഭാഗം ഭാരവാഹികളായ സുധ വിനേഷ്, രമ്യ ഹരികുമാർ, ദിവ്യ മുരളി, സുജ ഗോപകുമാർ, സുധ സുധീർ, ഷൈമ രമേഷ്, അംബിക സുരേഷ്, വിധികര്‍ത്താക്കളായ ആര്‍ എല്‍ വി സണ്ണി, ആര്‍ എല്‍ വി സതീശൻ, കലാ മണ്ഡലം അജിത, നന്ദലാൽ, മഞ്ജിത് സുമൻ, വിജയകുമാർ, കെ ആർ കിഷോർ, അർച്ചന സുനിൽ എന്നിവര്‍ പങ്കെടുത്തു.

18 ഇനങ്ങളില്‍ 5 മുതല്‍ 18 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് വിജയികളെ കണ്ടെത്തുന്നത് ശ്രമകരമായി. നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ രണ്ടു ദിവസം നീണ്ടു നിന്ന മത്സരങ്ങളില്‍ പങ്കെടുത്തു.

വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്റുകളുടെ അടിസ്ഥാനത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ അദ്വിക ശ്രീവാസ്തവ, ജൂനിയര്‍ വിഭാഗത്തില്‍ സ്മൃതി കൃഷ്ണ കുമാർ, സീനിയർ വിഭാഗത്തിൽ രുദ്ര നായർ എന്നിവർ കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു

വിജയികൾ

സബ് ജൂനിയർ


ഭരതനാട്യം – 1.ആദിത്രി വിനോദ് 2. തനിഷ്‌ക ബിനീഷ് 3.അദ്വിക ശ്രീവാസ്തവ

കുച്ചുപ്പുടി -1. അദ്വിക ശ്രീവാസ്തവ – എ ഗ്രേഡ്

നാടോടി നൃത്തം 1. അദ്വിക ശ്രീവാസ്തവ 2. അമേയ നായർ 3. അവന്തിക, ഇഷിത അയ്യർ

ശാസ്ത്രീയ സംഗീതം -1. ശ്രീനിക എസ് 2.ദേവാഗന അർജുൻ 3.ശ്രിയാൻഷി എസ്, ആന്യ വിജയകൃഷ്ണൻ

ലളിതഗാനം : 1. ശ്രീനിക എസ് 2. മേധ എസ് 3. ആന്യ വിജയകൃഷ്ണൻ

നാടൻ പാട്ട് : 1. ആന്യ വിജയകൃഷ്ണൻ 2. ശ്രിയാൻഷി എസ്, വൈഗ എം പി

മാപ്പിള പാട്ട് : 1. ആന്യ വിജയകൃഷ്ണൻ 2.മേധ എസ് 3. അദ്വിക് കെ പി

പദ്യം ചൊല്ലൽ : 1. ആന്യ വിജയകൃഷ്ണൻ, 2. സൂര്യൻ മഹേന്ദ്രൻ 3. അമേയ നായർ

പ്രസംഗ മത്സരം : 1. അദ്വിക് കെ പി

ഭരതനാട്യം : 1. ദക്ഷിണ പി 2.വേദിക വെങ്കട്ട് 3. സ്മൃതി കൃഷ്ണകുമാർ

ജൂനിയർ

ഭരതനാട്യം (ആൺകുട്ടികൾ ) : ഹരികേഷ് എ ( എ ഗ്രേഡ് )

മോഹിനിയാട്ടം : 1. സ്മൃതി കൃഷ്ണകുമാർ 2.വേദിക വെങ്കട്ട് & നൂപുര നമ്പ്യാർ 3.മിഷേൽ തോമസ്

കുച്ചുപ്പുടി : 1. സ്മൃതി കൃഷ്ണകുമാർ 2.വേദിക വെങ്കട്ട് 3. നൂപുര നമ്പ്യാർ

നാടോടി നൃത്തം : 1. സ്മൃതി കൃഷ്ണകുമാർ 2. മിഷേൽ തോമസ് ‌ 3. ഭദ്ര മഹേന്ദ്രൻ & അനീറ്റ ജോജോ

ശാസ്ത്രീയ സംഗീതം : 1. സർവേഷ് വി ഷെണോയ് 2. ആദ്യ മനോജ്‌ 3. ലാസ്യ പ്രിയ

ലളിതഗാനം : 1. ഇവാന നിഖിൽ 2. സർവേഷ് വി ഷെണോയ് 3. ശ്രദ്ധ ദീപക്

മാപ്പിള പാട്ട് : 1. പ്രണവി അണ്ണാമല 2.ഗൗരി കൃഷ്ണ ജി 3. ആദ്യ മനോജ്

പദ്യം ചൊല്ലൽ : 1. ആദ്യ മനോജ് 2. ഭദ്ര സുരേന്ദ്രൻ & അദ്വൈത് കൃഷ്ണ 3. അവന്തിക & പ്രണവി അണ്ണാമല

നാടൻ പാട്ട് : 1. ആദ്യ മനോജ് 2. അദ്വൈത് കൃഷ്ണ 3. സർവേഷ് വി ഷെണോയ്

മോണോ ആക്ട് : 1. അനീറ്റ ജോജോ (എ ഗ്രേഡ് )

പ്രസംഗ മത്സരം : 1. ഭദ്ര സുരേന്ദ്രൻ 2. അനീറ്റ ജോജോ 3.അദ്വൈത കെ പി

നാടോടി നൃത്തം : (ആൺകുട്ടികൾ) : 1. ചരൺ തേജ 2. ശുഭജി മഹാപാത്ര

സംഘനൃത്തം : ശ്രീമയി നായർ (എ ഗ്രേഡ് )

സംഘനൃത്തം (ആൺ കുട്ടികൾ) : 1. ലിഖിത് & പാർട്ടി 2. ചർവിത് & പാർട്ടി 3. ചരൺ തേജ & പാർട്ടി

തിരുവാതിര : നിവേദ്യ & പാർട്ടി

സീനിയർ

ഭരതനാട്യം : 1. വിഭ പി 2.തപസ്യ വാര്യർ 3. രുദ്ര നായർ

മോഹിനിയാട്ടം : 1. രുദ്ര നായർ 2. തീർത്ഥ സുജിത്

നാടോടിനൃത്തം : 1. സഫ്ന മോൾ ഡി 2. അനുഷ്ക എ നായർ .

ശാസ്ത്രീയ സംഗീതം : 1. സുന്ജോ ജോപി 2. അനുഷ്ക എ നായർ ‌ 3. ആർദ്ര ടി എസ

ലളിതഗാനം : 1. സുന്ജോ ജോപി 2. ഹരി ശങ്കർ 3. രുദ്ര നായർ

മാപ്പിളപാട്ട് : ഹരി ശങ്കർ ( എ ഗ്രേഡ്)

പദ്യം ചൊല്ലൽ : 1. ഹരി ശങ്കർ 2. ആർദ്ര ടി എസ് 3. സുന്ജോ ജോപി & രുദ്ര നായർ

നാടൻ പാട്ട് : 1. ഹരി ശങ്കർ 2. രുദ്ര നായർ 3. സുന്ജോ ജോപി

പ്രസംഗ മത്സരം : 1. ഹരി ശങ്കർ ( എ ഗ്രേഡ് )

സംഘനൃത്തം : അശ്വിൻ & പാർട്ടി (എ ഗ്രേഡ് )

ksyf2

Related Posts