ശ്രീ നാരായണ ഗുരുധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടക (SNDP-K)യുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും പിതൃതർപ്പണ കർമങ്ങളും ഓഗസ്റ്റ് 12 ബുധനാഴ്ച ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള ഗംഗമ്മ ഗൂഡി ദേവസ്ഥാനത്ത് നടക്കും. ആചാര്യൻ പി.എ.കുമാരൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുക.

ഓഗസ്റ്റ് 11 ചൊവ്വാഴ്ച വൈകിട്ട് 6.30ന് പിതൃവിശ്വദേവ പൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ 5 മണിക്ക് ഗണപതി ഹോമം നടക്കും. തുടർന്ന് രാവിലെ 6 മണി മുതൽ പിതൃബലിയും തർപ്പണ കർമങ്ങളും ആരംഭിക്കും. തിലഹോമത്തോടെ ചടങ്ങുകൾ സമാപിക്കും.

പൂർവികരെ അനുസ്മരിച്ച് കർക്കിടക വാവ് ദിനത്തിൽ പിതൃതർപ്പണ കർമങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചടങ്ങിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9481887418, 8310030467, 9535624301.

***********

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർക്കടകമാസ വാവുബലി പിതൃതർപ്പണ ഓഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ 3 മുതൽ 10 വരെ ഹലസൂരു തടാകത്തിലെ കല്യാണി തീർത്ഥകരയിൽ നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് +919448486802, +919886786515 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കർണാടക നായർ സർവീസ് സൊസൈറ്റി ബൊമ്മനഹള്ളി കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലി 12 ആഗസ്റ്റ് 2026-ന് കൊടികെ സിംഗസന്ദ്ര തടാക കരയിൽ വച്ച് കാലത്ത് 4മണിമുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9108012373, 9900547575, 9868210690, 9448559226, 9448477709, 9448809851 ബന്ധപ്പെടുക.

അരീക്കരെ കരയോഗം വാവുബലി പിതൃതർപ്പണം ഓഗസ്റ്റ് 12ന് പുലർച്ച 4.30 മുതൽ ബി ജി റോഡിലെ ഹുളിമാവിലുള്ള ശ്രീ ഭഗവതിഅമ്മന ക്ഷേത്രത്തിൽ നടക്കും. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 8148885589, 9449986449, 9538877247, 9845397537 ൽ ബന്ധപ്പെടുക.

മൈസൂർ കരയോഗം പിതൃതർപ്പണ ഓഗസ്റ്റ് 12ന് രാവിലെ 6മണി മുതൽ നഞ്ചനകോട് കബിനി തീരത്തുള്ള ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9448487629, 9513399911, 9448247897 ൽ ബന്ധപ്പെടുക.

***********

ശ്രീ നാരായണ സമിതിയുടെ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. 28-മത് വർഷമാണ് കർക്കടക അമാവാസി പിതൃതർപ്പണം സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന മലയാളി സംഗമമായ കർക്കടക വാവുബലിക്കുള്ള ഒരുക്കങ്ങൾ ശിനാരായണ സമിതിയിൽ പൂർത്തിയായി. ആഗസ്റ്റ് 12 ബുധനാഴ്ച്ചയാണ് പിതൃതർപ്പണപുണ്യദിനം. പൂർവ്വപിതൃക്കൾക്ക് കൃതജ്ഞതാപൂർവ്വം ഉരുള ഊട്ടുവാനും, തിലോദകമർപ്പിക്കാനും ബാംഗ്ലൂർ മലയാളികൾ ഒത്തുകൂടുന്ന പുണ്യ സങ്കേതമാണ് സമിതി ഗുരുമന്ദിരവും, അൾസൂർ തടാകത്തിലെ കല്യാണീ തീർത്ഥവും.

ആഗസ്ത് 12 -ാം തീയതി അതിരാവിലെ 2.30 ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗംഗാപൂജ നടക്കും. തുടർന്നാരംഭിക്കുന്ന പിതൃതർപ്പണ ചടങ്ങുകൾ രാവിലെ 11 മണി വരെ തുടരും. പിതൃനമസ്‌കാരം, കൂട്ടനമസ്‌കാരം, തിലഹവനം, ശാന്തിഹവനം എന്നീ വഴിപാടുകൾക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. സമിതി പൂജാരിമാർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. പതിനാറു പരികർമ്മികൾ, നിരവധി വോളണ്ടിയർമാർ, സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 080-25510277, 25548133, 9448162624, 8310651124, 9048170878 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ശ്രീ നാരായണ സമിതി
ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു

***********

ബെംഗളൂരുവിലെ പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലി ചടങ്ങുകൾ ഓഗസ്റ്റ് 12ന് ഹൊറമാവു–അഗര തടാകക്കരയിൽ സംഘടിപ്പിക്കും. രാവിലെ 3.30 മുതൽ 11 മണി വരെയാണ് ചടങ്ങുകൾ നടക്കുക. കണ്ണൂർ സ്വദേശിയായ ബ്രഹ്മശ്രീ മങ്കുന്നം നരേന്ദ്രൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വാവുബലി ചടങ്ങുകൾ നടത്തുന്നത്.

ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഔഷധസസ്യങ്ങളുടെ വിതരണം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. കർക്കിടക വാവ് ബലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 97425 77605, 88610 86416, 94901 89166, 99165 06966, 99008 38480, 97447 36282, 99163 76185, 99165 68632 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Related Posts