കേരള ടൂറിസം രംഗത്ത് രാജ്യാന്തര നിലവാരത്തിലുള്ള പദ്ധതികൾ വരും: മന്ത്രി പി.സി. വിഷ്ണുനാഥ്
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ മത്സരങ്ങളും വെല്ലുവിളികളും നേരിടാൻ കേരള ടൂറിസം രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകളും രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ടൂറിസം പ്രൊഫഷണൽ ക്ലബ്ബ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘സോമതീരം ഷൂട്ട് ദ റെയിൻ 2026’ മൺസൂൺ സോക്കർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വരും വർഷങ്ങളിൽ കേരള ടൂറിസം മേഖല
കണ്ണമ്മൂല വിഷ്ണു വധക്കേസ്: ഏഴ് പ്രതികൾക്കും ജീവപര്യന്തം
കണ്ണമ്മൂല വിഷ്ണു വധക്കേസിൽ ഏഴ് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും വിധിച്ച് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി. അരുൺ, ലല്ലു, രാജേഷ്, സനൽകുമാർ, ശ്രീനാഥ്, വിജീഷ്, മനു എന്നിവർക്കാണ് ശിക്ഷ. 2016 ഒക്ടോബർ 7നായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കളുടെ മുന്നിൽവെച്ച് സംഘം ചേർന്ന് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്ന് 18 വയസായിരുന്നു വിഷ്ണുവിന്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ വിഷ്ണുവിൻ്റെ അമ്മയ്ക്കും അച്ഛൻ്റെ സഹോദരിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ ആകെ 12 പ്രതികളാണുണ്ടായിരുന്നത്.
പൊതുസ്ഥലങ്ങളിൽ പരിപാടികൾക്ക് ഇനി മുൻകൂർ അനുമതി നിർബന്ധം; ബിൽ കർണാടക മന്ത്രിസഭ അംഗീകരിച്ചു
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പൊതുസ്വത്തുക്കളിലും സ്വകാര്യ സംഘടനകളും കൂട്ടായ്മകളും പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുൻകൂർ സർക്കാർ അനുമതി നിർബന്ധമാക്കുന്ന ബിൽ കർണാടക മന്ത്രിസഭ അംഗീകരിച്ചു. Karnataka Regulation of Use of Government Premises and Public Property Bill, 2026 എന്ന പേരിലുള്ള ബിൽ നിലവിലെ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. സർക്കാർ കെട്ടിടങ്ങൾ, സർക്കാർ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൈതാനങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയിൽ സ്വകാര്യ സംഘടനകൾ നടത്തുന്ന
ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ‘റിതംബര ഭജൻസ്’ ഓഗസ്റ്റ് 17ന്
ബെംഗളൂരു കലാകേന്ദ്രയുടെ നേതൃത്വത്തിൽ ‘റിതംബര ഭജൻസ് – ലയ ലാവണ്യം ഗാനാഞ്ജലി’ സംഗീത പരിപാടി ഓഗസ്റ്റ് 17ന് (ചിങ്ങം 1) ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടക്കും. വൈകിട്ട് 5.30നാണ് പരിപാടി ആരംഭിക്കുക. അനിൽ കുമാർ കരുവാറ്റയുടെ നേതൃത്വത്തിലുള്ള പ്രതിഭാധനരായ ഗായകരാണ് ഭജനസന്ധ്യയിൽ അണിനിരക്കുന്നത്. ഉഷ ഗോപാലകൃഷ്ണൻ, ശ്രീദേവി പിള്ളൈ, ശ്രീപ്രിയ ജീവൻ, ഷീന നന്ദകുമാർ, ദിവ്യ രാജീവ്, ഗീത രാജൻ, ബിന്ദു സന്തോഷ്, ശാരിക എസ്, സുമ ജി.
സർജാപുര ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു
സർജാപുര റോഡിലെ ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. ആദ്യ ദിവസം നടന്ന കുട്ടികളുടെ ചിത്രരചനാ മത്സരം, വടംവലി, കളരിപ്പയറ്റ് പ്രദർശനം എന്നിവയോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. രണ്ടാം ദിവസം മാവേലി എഴുന്നള്ളത്ത്, മെഗാ തിരുവാതിര എന്നിവ അരങ്ങേറി. തുടർന്ന് വാഴയിലയിൽ വിഭവസമൃദ്ധമായ ഓണസദ്യയും അപ്പാർട്ട്‌മെന്റ് നിവാസികളുടെ കലാപരിപാടികളും തത്സമയ സംഗീതവിരുന്നും നടന്നു. ഡി.ജെ സംഗീതത്തോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്. എല്ലാ
‘ഫ്രീഡം ഹബ്ബ’ നാളെ ബെംഗളൂരുവിൽ; മുൻകൂർ രജിസ്ട്രേഷൻ ഇല്ലാതെ പ്രവേശനമില്ല
നാളെ ബെംഗളൂരു വിധാൻസൗധയിൽ നടക്കുന്ന ‘ഫ്രീഡം ഹബ്ബ’ പരിപാടിയിൽ പങ്കെടുക്കാൻ ഇതിനകം 18,000ത്തോളം പേർ രജിസ്റ്റർ ചെയ്തതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) അറിയിച്ചു. സുരക്ഷയും തിരക്ക് നിയന്ത്രണവും കണക്കിലെടുത്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യുആർ കോഡ് ലഭിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. പരിപാടി ദിവസത്തിൽ നേരിട്ടുള്ള രജിസ്ട്രേഷനോ വൈകിയുള്ള രജിസ്ട്രേഷനോ അനുവദിക്കില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമാണ് പ്രവേശനം സൗജന്യം. മൂന്ന് ഘട്ടങ്ങളിലായി പരിപാടി ഉച്ചയ്ക്ക് 12 മുതൽ
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഓണാഘോഷം ‘ചിങ്ങനിലാവ് – 2026’ ആഗസ്റ്റ് 16ന്
പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2026’ ആഗസ്റ്റ് 16ന് ബെംഗളൂരു ചനസാന്ദ്രയിലെ സായി പാലസിൽ വിവിധ പരിപാടികളോടെ അരങ്ങേറും. പ്രവാസി മലയാളികൾക്കിടയിൽ കേരളത്തിൻ്റെ പാരമ്പര്യവും സംസ്കാരവും ആഘോഷമാക്കുന്നതിനൊപ്പം സൗഹൃദത്തിൻ്റെയും കൂട്ടായ്മയുടെയും വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഓണാഘോഷത്തിൻ്റെ ഭാഗമായി പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഓണസദ്യ ഒരുക്കിയിട്ടുണ്ട്. മ്യൂസിക് ഡയറക്ടർ ശരത് ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുക്കും. വൈകിട്ട് ആറുമണിയോടെ ബിജു നാരായണൻ, രഞ്ജിനി ജോസ്, റിതു
ഓണത്തിരക്ക്; കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെഎസ്ആർടിസി സർവീസുകൾ
ഓണാവധിയിലെ യാത്രാത്തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കർണാടക ആർടിസി ബസ് സർവീസുകൾ നടത്താൻ ഉത്തരവായി. കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി നൽകിയ നിർദേശം പരിഗണിച്ചാണ് തീരുമാനം. ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തതും സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് അധിക സർവീസുകൾ അനുവദിച്ചത്. നേരത്തെ 60
കെഎസ്ആർടിസി ബസ് അപകടത്തിൽ ദുരൂഹത; കവർച്ച ലക്ഷ്യമിട്ട് മുട്ടയേറ് നടന്നതായി സംശയം?
ബെംഗളൂരു-മൈസൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. കവർച്ച ലക്ഷ്യമിട്ട് ബസിന് നേരെ മുട്ടയേറ് നടത്തിയതാകാമെന്ന സംശയത്തിലാണ് അന്വേഷണം. ബസിൻ്റെ ഷാസിക്ക് മുകളിൽ പൊട്ടിയ മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്. മുട്ടയുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കും. ബെംഗളൂരു-മൈസൂർ ദേശീയപാതയിൽ കേരള രജിസ്ട്രേഷൻ വാഹനങ്ങൾക്ക് നേരെ ആക്രമണം പതിവാണെന്നും, പലപ്പോഴും കവർച്ച ലക്ഷ്യമിട്ടാണ്
ബെംഗളൂരു-മംഗളൂരു ഘട്ട് പാത കീഴടക്കി വന്ദേഭാരത്; പരീക്ഷണ ഓട്ടം തുടങ്ങി
അപകടസാധ്യതകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും നിറഞ്ഞ ബെംഗളൂരു-മംഗളൂരു ഘട്ട് പാതയിൽ വന്ദേഭാരത് എക്സ്പ്രസിൻ്റെ പരീക്ഷണ ഓട്ടം നടത്തി. ബാങ്കർ എൻജിനുകളുടെ സഹായമില്ലാതെ പശ്ചിമഘട്ടത്തിലെ ദുർഘട പാത താണ്ടിയാണ് വന്ദേഭാരത് പുതിയ പരീക്ഷണം നടത്തിയത്. സക്ലേശ്പുരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള പശ്ചിമഘട്ടത്തിലെ ഏകദേശം 55 കിലോമീറ്റർ പാതയാണ് പരീക്ഷണ ഓട്ടത്തിനായി തെരഞ്ഞെടുത്തത്. 57 തുരങ്കങ്ങളും 226ലേറെ പാലങ്ങളും 108 വളവുകളും ഉൾപ്പെടുന്ന ഈ പാതയിൽ കുത്തനെയുള്ള കയറ്റിറക്കങ്ങളാണ് ട്രെയിൻ ഗതാഗതത്തിന് പ്രധാന വെല്ലുവിളി.