പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2026’ ആഗസ്റ്റ് 16ന് ബെംഗളൂരു ചനസാന്ദ്രയിലെ സായി പാലസിൽ വിവിധ പരിപാടികളോടെ അരങ്ങേറും. പ്രവാസി മലയാളികൾക്കിടയിൽ കേരളത്തിൻ്റെ പാരമ്പര്യവും സംസ്കാരവും ആഘോഷമാക്കുന്നതിനൊപ്പം സൗഹൃദത്തിൻ്റെയും കൂട്ടായ്മയുടെയും വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഓണാഘോഷത്തിൻ്റെ ഭാഗമായി പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഓണസദ്യ ഒരുക്കിയിട്ടുണ്ട്. മ്യൂസിക് ഡയറക്ടർ ശരത് ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുക്കും.

വൈകിട്ട് ആറുമണിയോടെ ബിജു നാരായണൻ, രഞ്ജിനി ജോസ്, റിതു രാജ് എന്നിവർ അണിനിരക്കുന്ന പ്രത്യേക സംഗീത പരിപാടിയും അരങ്ങേറും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ചിങ്ങനിലാവിൻ്റെ ഭാഗമായി അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക്: 7337734243, 8050897856, 8147599358.

‘ചിങ്ങനിലാവ് 2026’ എന്ന പേരിൽ ബുക്ക്‌ മൈ ഷോ വഴി ടിക്കറ്റുകൾ ലഭ്യമാണ്.
https://in.bookmyshow.com/events/chinganilavu-2026/ET00506525

Related Posts