ബെംഗളൂരു കലാകേന്ദ്രയുടെ നേതൃത്വത്തിൽ ‘റിതംബര ഭജൻസ് – ലയ ലാവണ്യം ഗാനാഞ്ജലി’ സംഗീത പരിപാടി ഓഗസ്റ്റ് 17ന് (ചിങ്ങം 1) ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടക്കും. വൈകിട്ട് 5.30നാണ് പരിപാടി ആരംഭിക്കുക.

അനിൽ കുമാർ കരുവാറ്റയുടെ നേതൃത്വത്തിലുള്ള പ്രതിഭാധനരായ ഗായകരാണ് ഭജനസന്ധ്യയിൽ അണിനിരക്കുന്നത്. ഉഷ ഗോപാലകൃഷ്ണൻ, ശ്രീദേവി പിള്ളൈ, ശ്രീപ്രിയ ജീവൻ, ഷീന നന്ദകുമാർ, ദിവ്യ രാജീവ്, ഗീത രാജൻ, ബിന്ദു സന്തോഷ്, ശാരിക എസ്, സുമ ജി. നായർ തുടങ്ങിയവർ ഭജന അവതരിപ്പിക്കും.
പള്ളിക്കൽ ശ്രീഹരി, പ്രവീൺ, മുരളീധരൻ, ബൈജുലാൽ, ബബീഷ് എന്നിവർ വാദ്യസംഗീതത്തിന് നേതൃത്വം നൽകും.

സംഗീതാസ്വാദകർക്ക് ഭക്തിസാന്ദ്രമായ സംഗീതസന്ധ്യ സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Related Posts