അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; സംഭവം ബെംഗളൂരുവിൽ
ബെംഗളൂരുവിൽ കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്താണ് സംഭവം. 34-കാരനായ പ്രശാന്ത് ആണ് അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെ പിതാവ് ചിക്കണ്ണ ജോലിക്കായി വീട്ടിൽ നിന്ന് പോയതിന് പിന്നാലെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് മൂവരെയും ആക്രമിച്ച ശേഷം പ്രശാന്ത്
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി മൂകാംബിക ദർശനം നടത്തി വി.ഡി. സതീശൻ
കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദർശനം നടത്തി. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വി.ഡി. സതീശൻ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പൂർണകുംഭം നൽകി മുഖ്യമന്ത്രിയെ ആചാരപരമായി സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പ്രാർഥനകളിലും അദ്ദേഹം പങ്കെടുത്തു. വെള്ളിയാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി കൊല്ലൂരിൽ തങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരു
സംസ്ഥാന ഗാനം ആദ്യം; പുതിയ മാർഗനിർദേശവുമായി കേന്ദ്രം
സർക്കാർ ചടങ്ങുകളിൽ സംസ്ഥാന ഗാനം ആദ്യം ആലപിക്കണമെന്നും, തുടർന്ന് ദേശീയ ഗീതവും,അതിന് ശേഷം ദേശീയ ഗാനവും ആലപിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഈ ക്രമം കർശനമായി പാലിക്കണമെന്ന് എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര മന്ത്രാലയങ്ങൾക്കും അയച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനുമൊപ്പം സംസ്ഥാന ഗാനവും ആലപിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശം. അത്തരം ചടങ്ങുകളിൽ ആദ്യം സംസ്ഥാന ഗാനം, തുടർന്ന്
ചെങ്കോട്ടയ്ക്ക് ബോംബ് ഭീഷണി; വ്യാപക പരിശോധന, സുരക്ഷ ശക്തമാക്കി
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഇന്നലെ ഭീഷണി ഫോൺകോൾ ലഭിച്ചത്. തുടർന്ന് മുംബൈ പൊലീസ് വിവരം ഡൽഹി പൊലീസിന് കൈമാറുകയും നോർത്ത് ജില്ലാ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ചെങ്കോട്ട പരിസരത്ത് വ്യാപക പരിശോധന നടത്തുകയും ചെയ്തു. ബോംബ് സ്ക്വാഡിൻ്റെയും ഡോഗ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ലഭിച്ച ഭീഷണി വ്യാജമാണെന്ന്
ശബരിമല തന്ത്രി സ്ഥാനം ഒഴിയാൻ കണ്ഠര് രാജീവര്; ദേവസ്വം ബോർഡിന് കത്ത്
ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. മേൽശാന്തി അഭിമുഖ ബോർഡിൽ നിന്നുമുള്ള ഒഴിവാക്കലും മകൻ ബ്രഹ്മദത്തിനെ ആ സ്ഥാനത്തേക്ക് നിയമിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിലപാട്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്നും ബോർഡ് വ്യക്തമാക്കി. നിലവിലെ മണ്ഡലകാലത്ത് തന്ത്രി സ്ഥാനത്ത് ചുമതലയേൽക്കേണ്ടിയിരുന്നത് കണ്ഠര് രാജീവറായിരുന്നു. എന്നാൽ
പുതുവൈപ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
എറണാകുളം പുതുവൈപ്പിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവൈപ്പ് സ്വദേശികളായ ദേവസിയും ബാബുവുമാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ വള്ളം തിരമാലയിൽപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേരെയും രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും ദേവസിയുടെയും ബാബുവിൻ്റെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി. മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വള്ളത്തിലുണ്ടായിരുന്ന മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇറാനെതിരെ ട്രംപിൻ്റെ കടുത്ത മുന്നറിയിപ്പ്; ആക്രമണമുണ്ടായാൽ 1000 മിസൈലുകളുമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപനം
തനിക്കോ മറ്റ് അമേരിക്കൻ ഭരണകർത്താക്കൾക്കോ എതിരെ ഇറാൻ ഏതെങ്കിലും തരത്തിലുള്ള വധശ്രമത്തിനോ ആക്രമണത്തിനോ മുതിർന്നാൽ അതിശക്തമായ സൈനിക തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഇറാനിലെ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമാക്കി 1000 മിസൈലുകൾ പ്രയോഗിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാൻ്റെ ഭാഗത്തുനിന്ന് ഏതെങ്കിലും ആക്രമണമുണ്ടായാൽ ഉടൻ തിരിച്ചടിക്കാൻ ആവശ്യമായ മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും, അതിനുപുറമെ ആയിരക്കണക്കിന് മിസൈലുകൾ കൂടി തയ്യാറാണെന്നും ട്രംപ് അവകാശപ്പെട്ടു.
എഫ്.ഐ.ആറിനെച്ചൊല്ലി വിവാദം; പൊലീസിനെതിരെ അൻസിബയുടെ തുറന്ന ആരോപണം
തൻ്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടല്ല ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചതെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ തടയാൻ അടിയന്തര ഇടപെടൽ തേടാനാണ് വിളിച്ചതെന്നും നടി അൻസിബ ഹസൻ വ്യക്തമാക്കി. സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അൻസിബ രംഗത്തെത്തിയത്. ആഭ്യന്തരമന്ത്രി പൊലീസിനോട് വിവരങ്ങൾ തേടിയപ്പോൾ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി തെറ്റായ വിവരം നൽകിയെന്നാണ് അൻസിബയുടെ ആരോപണം. എന്നാൽ പിന്നീട് വിവാദ വീഡിയോ യൂട്യൂബിലൂടെ പ്രചരിച്ചപ്പോഴാണ് എഫ്.ഐ.ആർ
കള്ളാടി മണ്ണിടിച്ചിൽ: ബിക്രം സിങ് റാണയെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും
ള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടരും. അപകടത്തിൽ കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തകർ വിവിധ ഏജൻസികളുടെ സഹകരണത്തോടെ വ്യാപക തെരച്ചിലാണ് നടത്തുന്നത്. വെള്ളിയാഴ്ച മീനാക്ഷി പാലത്തിൽ നിന്ന് ഒരു കിലോമീറ്ററോളം താഴെയായി പശ്ചിമ ബംഗാൾ സ്വദേശി രാഗേഷ് ഗുചെയതിൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. നിർമ്മാണ കമ്പനിയിലെ സർവേയറായിരുന്ന രാഗേഷിൻ്റെ മൃതദേഹം ലഭിച്ചതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം
ബെംഗളൂരു ഓൾഡ് എയർപോർട്ട് റോഡിലെ അണ്ടർപാസ് നിർമ്മാണം വേഗത്തിലാക്കാൻ മന്ത്രിയുടെ ഇടപെടൽ
നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഓൾഡ് എയർപോർട്ട് റോഡിലെ വിൻഡ് ടണൽ അണ്ടർപാസ് പദ്ധതി വേഗത്തിലാക്കാൻ നിർദേശം നൽകി ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ. അടുത്ത മൂന്ന് മാസത്തിനകം ബാക്കി വരുന്ന 25 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. വർഷങ്ങളായി ഈ മേഖലയിലെ യാത്രക്കാർ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് വിൻഡ് ടണൽ അണ്ടർപാസ്. യുആർ റാവു സാറ്റലൈറ്റ് സെന്ററിന് സമീപത്തെ