ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. മേൽശാന്തി അഭിമുഖ ബോർഡിൽ നിന്നുമുള്ള ഒഴിവാക്കലും മകൻ ബ്രഹ്മദത്തിനെ ആ സ്ഥാനത്തേക്ക് നിയമിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിലപാട്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്നും ബോർഡ് വ്യക്തമാക്കി.

നിലവിലെ മണ്ഡലകാലത്ത് തന്ത്രി സ്ഥാനത്ത് ചുമതലയേൽക്കേണ്ടിയിരുന്നത് കണ്ഠര് രാജീവറായിരുന്നു. എന്നാൽ സ്വർണക്കൊള്ള കേസിൽ പ്രതിയായതിനെ തുടർന്നാണ് അദ്ദേഹം സ്ഥാനമൊഴിയാനുള്ള ആവശ്യം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ ഹൈക്കോടതിയുടെ തീരുമാനം നിർണായകമാകും.

Related Posts