ഇടുക്കി അടിമാലി പണിക്കൻകുടിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവശനിലയിൽ കണ്ടെത്തിയ നാലുവയസ്സുകാരനായ മകനും മരിച്ചു. പറുസിറ്റി പെരുമ്പള്ളിക്കുന്നേൽ ഷാലറ്റിൻ്റെ ഭാര്യ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. രഞ്ജിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളിൽ ചെന്ന നിലയിൽ അവശനിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related Posts