‘കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയം’; കാവേരി വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്
Karnataka
0 min read
4.7k

‘കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയം’; കാവേരി വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

ജൂലൈ 30, 2026
0

കാവേരി നദീജല വിഷയത്തിൽ കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് ആർ.അശോക് ആരോപിച്ചു. തമിഴ്നാടിന് കാവേരി ജലം വിട്ടുനൽകാനുള്ള തീരുമാനത്തിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്നും കർഷകരുടെ ആശങ്കകൾ പരിഗണിക്കുന്നതിൽ ഭരണകൂടം വീഴ്ച വരുത്തിയെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിൻ്റെ ജലാവകാശം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ആർ. അശോക്, കാവേരി വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അഭിപ്രായപ്പെട്ടു.

Continue Reading
അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് അജിങ്ക്യ രഹാനെ; 10 വർഷത്തിലേറെ നീണ്ട കരിയറിന് വിരാമം
Sports
1 min read
3.8k

അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് അജിങ്ക്യ രഹാനെ; 10 വർഷത്തിലേറെ നീണ്ട കരിയറിന് വിരാമം

ജൂലൈ 30, 2026
0

ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തൻ്റെ തീരുമാനം അറിയിച്ചത്. ഇതോടെ ഒരു പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീണു. ഇന്ത്യക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ച രഹാനെ, മൂന്ന് ഫോർമാറ്റുകളിലായി 8,000-ത്തിലധികം റൺസ് സ്വന്തമാക്കി. ടെസ്റ്റിൽ 12 സെഞ്ചുറികൾ ഉൾപ്പെടെ 5,077 റൺസും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Continue Reading
ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ വിൽപ്പന; യുവതിയും യുവാവും എക്‌സൈസിൻ്റെ പിടിയിൽ
Kerala
0 min read
4.7k

ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ വിൽപ്പന; യുവതിയും യുവാവും എക്‌സൈസിൻ്റെ പിടിയിൽ

ജൂലൈ 30, 2026
0

ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവതിയും യുവാവും എക്‌സൈസ് സംഘത്തിൻ്റെ പിടിയിലായി. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും നേരത്തെ തന്നെ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ഇവരിൽ നിന്ന് 90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്‌സൈസ് അധികൃതർ അറിയിച്ചു. സ്ഥിരമായി ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന സംഘമാണ് ഇവരെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുഹമ്മദ് ഷാഫി എംഡിഎംഎ ശേഖരിക്കുന്നതിനായി ബെംഗളൂരുവിലേക്ക് പോയ സമയത്താണ്

Continue Reading
പുനർജനി പദ്ധതി: വി.ഡി.സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്
Kerala
0 min read
4.3k

പുനർജനി പദ്ധതി: വി.ഡി.സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

ജൂലൈ 30, 2026
0

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സതീശനെതിരെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. പുനർജനി പദ്ധതിയിലെ ക്രമക്കേട് ആരോപണത്തിൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണത്തിൽ വി.ഡി. സതീശന് സാമ്പത്തിക ഇടപാടുകളുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Continue Reading
മുൻ സ്വകാര്യ എയർലൈൻ പൈലറ്റ് എം.ഡി.എം.എയുമായി പിടിയിൽ; 814 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു
India
1 min read
3.8k

മുൻ സ്വകാര്യ എയർലൈൻ പൈലറ്റ് എം.ഡി.എം.എയുമായി പിടിയിൽ; 814 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

ജൂലൈ 30, 2026
0

അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എ കൈവശം സൂക്ഷിച്ചതിന് മുൻ സ്വകാര്യ എയർലൈൻ പൈലറ്റായ മലയാളിയെ ഗുരുഗ്രാം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയും നിലവിൽ ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്‌മാർക്ക് സൊസൈറ്റി താമസക്കാരനുമായ അർഷാദ് അലി (33) എന്ന അജ്ജുവിനെയാണ് സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സെക്ടർ 103-ന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Continue Reading
കെ.ആർ.കിഷോറിൻ്റെ ‘നാടുറങ്ങാത്ത നാടകരാവുകൾ’ നോവൽ ചർച്ച ഓഗസ്റ്റ് 8ന്
Karnataka
1 min read
4.7k

കെ.ആർ.കിഷോറിൻ്റെ ‘നാടുറങ്ങാത്ത നാടകരാവുകൾ’ നോവൽ ചർച്ച ഓഗസ്റ്റ് 8ന്

ജൂലൈ 30, 2026
0

എഴുത്തുകാരനും പ്രഭാഷകനുമായ കെ.ആർ.കിഷോറിൻ്റെ ‘നാടുറങ്ങാത്ത നാടകരാവുകൾ’ എന്ന നോവലിനെ കുറിച്ചുള്ള ചർച്ച ഓഗസ്റ്റ് 8ന് വൈകിട്ട് 7 മണിക്ക് മുതൽ ഗൂഗിൾ ഫ്ലാറ്റ്ഫോമിൽ നടക്കും. എഴുത്തുകാരനും പുകസ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അശോകൻ ചരുവിൽ ചർച്ച ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം വി ഡി പ്രേംപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കൗൺസിൽ അംഗം ഇഖ്ബാൽ കൊടുങ്ങല്ലൂർ അനുബന്ധ പ്രഭാഷണം നടത്തും. പുരോഗമന കലാസാഹിത്യസംഘം ഭോപ്പാൽ യൂനിറ്റ് ആണ് ചർച്ച

Continue Reading
മന്ത്രിയോട് ക്ഷമ ചോദിച്ചതിന് പിന്നാലെ സസ്പെൻഷൻ പിൻവലിച്ചു; ബിഎംടിസി കണ്ടക്ടർ ജോലിയിൽ പ്രവേശിച്ചു
Karnataka
0 min read
4.0k

മന്ത്രിയോട് ക്ഷമ ചോദിച്ചതിന് പിന്നാലെ സസ്പെൻഷൻ പിൻവലിച്ചു; ബിഎംടിസി കണ്ടക്ടർ ജോലിയിൽ പ്രവേശിച്ചു

ജൂലൈ 30, 2026
0

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി എം ടി സി) കണ്ടക്ടർ ടി.ജി.രാമകൃഷ്ണ വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഗതാഗത മന്ത്രി ബൈരതി സുരേഷിനോട് ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് സസ്പെൻഷൻ പിൻവലിച്ചത്. ഈ മാസം നടന്ന അപ്രതീക്ഷിത പരിശോധനയ്ക്കിടെ മന്ത്രി സാധാരണ യാത്രക്കാരനായി ബിഎംടിസി ബസിൽ യാത്ര ചെയ്തിരുന്നു. ടിക്കറ്റ് എടുക്കുന്നതിനിടെ കൃത്യമായ ചില്ലറ ഇല്ലാത്തതിനെ തുടർന്ന് കണ്ടക്ടർ മന്ത്രിയോട് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതാണ് വിവാദമായത്. സംഭവത്തെ തുടർന്ന് കണ്ടക്ടറെ

Continue Reading
നരിക്കുനിയിൽ അഞ്ച് വയസ്സുകാരി തോട്ടിൽ വീണ് മരിച്ചു
Kerala
0 min read
4.2k

നരിക്കുനിയിൽ അഞ്ച് വയസ്സുകാരി തോട്ടിൽ വീണ് മരിച്ചു

ജൂലൈ 30, 2026
0

കോഴിക്കോട് നരിക്കുനി കാരുകുളങ്ങര പുതുശ്ശേരി പാലത്തിന് സമീപം തോട്ടിൽ വീണ അഞ്ച് വയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ്–സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്. തോട്ടിൽ വീണ കുട്ടിയെ ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയായിരുന്നു

Continue Reading
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്: സ്വപ്ന സുരേഷ് അടക്കം ആറ് പേർക്കെതിരെ സിബിഐ കുറ്റപത്രം
Kerala
0 min read
3.5k

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്: സ്വപ്ന സുരേഷ് അടക്കം ആറ് പേർക്കെതിരെ സിബിഐ കുറ്റപത്രം

ജൂലൈ 30, 2026
0

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്. കേസിൽ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. എന്നാൽ ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ശിവശങ്കറിനും ലൈഫ് മിഷൻ മുൻ സിഇഒ യു.വി. ജോസിനുമെതിരായ അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു. പ്രളയബാധിതർക്കായി ഫ്ലാറ്റ് നിർമിക്കുന്നതിനായി യുഎഇയിലെ

Continue Reading
മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട്; മായാത്ത വേദനയിൽ വയനാട്
Kerala
1 min read
3.9k

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട്; മായാത്ത വേദനയിൽ വയനാട്

ജൂലൈ 30, 2026
0

2024 ജൂലൈ 30-ന് വയനാടിൻ്റെ മണ്ണിൽ പതിച്ച മഹാദുരന്തത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമകളിൽ നിന്ന് പൂർണമായി മുക്തരാകാനാകാതെ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തബാധിതർ. പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ നിരവധി വീടുകളും ജീവിതങ്ങളും തകർന്നു. മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴയിലൂടെ കിലോമീറ്ററുകൾ അകലെ വരെ മൃതദേഹങ്ങൾ ഒഴുകിയെത്തിയിരുന്നു. പ്രിയപ്പെട്ടവരെ തേടി മേപ്പാടി ആശുപത്രിയിലും ദുരന്തബാധിത പ്രദേശങ്ങളിലും എത്തിയ ബന്ധുക്കളുടെ വേദനാജനകമായ കാഴ്ചകൾ കേരളത്തിൻ്റെ

Continue Reading