കേരള സമാജം ബംഗളൂരു, പീനിയ സോണിൻ്റെ കുടുംബസംഗമം ഓഗസ്റ്റ് 2ന്
കേരള സമാജം ബംഗളൂരു പീനിയ സോൺ സംഘടിപ്പിക്കുന്ന കുടുംബസംഗമം ഓഗസ്റ്റ് 2-ന് രാവിലെ 10.30ന് പീനിയ സോൺ ഓഫീസിൽ നടക്കും. സമാജം അംഗങ്ങളെയും കുടുംബാംഗങ്ങളെയും ഒരുമിച്ച് പങ്കെടുപ്പിച്ച് സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. കൂടാതെ കേരള സമാജത്തിൻ്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിക്കും. പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള സമാജം അംഗങ്ങളും
ലോക ക്രിക്കറ്റിലെ സാമ്പത്തിക ശക്തിയായി ഐപിഎൽ; ബ്രാൻഡ് മൂല്യം 1.97 ലക്ഷം കോടി രൂപ
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ബ്രാൻഡ് മൂല്യത്തിൽ പുതിയ ചരിത്രം കുറിച്ചു. 14 ശതമാനം വളർച്ചയോടെ ലീഗിൻ്റെ ആകെ മൂല്യം 20.6 ബില്യൺ ഡോളറിലെത്തി (ഏകദേശം 1.97 ലക്ഷം കോടി രൂപ). ആദ്യമായാണ് ഐപിഎല്ലിൻ്റെ ബ്രാൻഡ് മൂല്യം 20 ബില്യൺ ഡോളർ കടക്കുന്നത്. അമേരിക്കൻ നിക്ഷേപ ഉപദേശക സ്ഥാപനമായ ഹൗളിഹാൻ ലോകി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണക്ക്. കഴിഞ്ഞ വർഷം 1.76 ലക്ഷം കോടി രൂപയായിരുന്നു ഐപിഎല്ലിൻ്റെ മൂല്യം. തുടർച്ചയായ
ബെംഗളൂരുവിന് നാല് മാസത്തേക്ക് കുടിവെള്ള ശേഖരം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബെംഗളൂരു ജലവിതരണ ബോർഡ്
തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രതീക്ഷിച്ച തോതിൽ ലഭിക്കാത്ത സാഹചര്യത്തിലും ബെംഗളൂരുവിൽ അടുത്ത നാല് മാസത്തേക്ക് ആവശ്യമായ കുടിവെള്ള ശേഖരം ലഭ്യമാണെന്ന് ബെംഗളൂരു ജലവിതരണ-മലിനജല ബോർഡ് (BWSSB) അറിയിച്ചു. കാവേരി നദിയിലെയും പ്രധാന ജലസംഭരണികളിലെയും നിലവിലെ ജലനിരപ്പ് നഗരത്തിൻ്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്നും, അതിനാൽ ഉടൻ ജലക്ഷാമം ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, മഴയുടെ ലഭ്യതയും ജലനിരപ്പും തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും, അനാവശ്യമായി വെള്ളം പാഴാക്കുന്നത് ഒഴിവാക്കി ജലസംരക്ഷണത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും BWSSB
പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട്; കേന്ദ്രഫണ്ട് സ്വീകരിക്കുമെന്ന് യു.ഡി.എഫ് സർക്കാർ
സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്നും കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്നത് സർക്കാർ തീരുമാനിക്കുമെന്നും പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ യോഗം ബുധനാഴ്ച ചേരുമെന്നും അടൂർ പ്രകാശ് പറഞ്ഞു. പദ്ധതിയിൽ സംസ്ഥാനത്തിന് ആവശ്യമായ ഇളവുകൾ സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തിൽ കൈക്കൊള്ളുമെന്നും
കെഎസ്ആർ ബെംഗളൂരു യാർഡ് നവീകരണം; കോഴിക്കോട് എക്സ്പ്രസിന് സർവീസ് മാറ്റം; മംഗളൂരു–യെശ്വന്ത്പുർ ട്രെയിനുകൾ റദ്ദാക്കി
കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ യാർഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദക്ഷിണ പശ്ചിമ റെയിൽവേ (SWR) നിരവധി ട്രെയിൻ സർവീസുകളിൽ താൽക്കാലിക മാറ്റം പ്രഖ്യാപിച്ചു. ചില ട്രെയിനുകൾ പൂർണമായും റദ്ദാക്കിയപ്പോൾ, മറ്റുചിലയുടെ സമയക്രമത്തിലും സർവീസ് റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 2-ന് സർവീസ് നടത്തേണ്ടിയിരുന്ന 16565 യെശ്വന്ത്പുർ–മംഗളൂരു സെൻട്രൽ പ്രതിവാര എക്സ്പ്രസ് പൂർണമായും റദ്ദാക്കി. ഓഗസ്റ്റ് 3-ന് പുറപ്പെടേണ്ട 16566 മംഗളൂരു സെൻട്രൽ–യെശ്വന്ത്പുർ പ്രതിവാര എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. 16586 മുർഡേശ്വർ–എസ്എംവിറ്റി
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കിടക്കവിരിയിൽ പൊതിഞ്ഞ് മുങ്ങിയെന്ന് സംശയം; സംഭവം ബെംഗളൂരുവിൽ
നഗരപരിസരമായ കുമ്പളഗോഡുവിലെ വാടകവീട്ടിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലപാതക സംശയം ശക്തമായി. ബിഹാർ സ്വദേശിനിയായ റീമ കുമാരി(20)യാണ് മരിച്ചത്. ഭർത്താവ് ധീരജ് കുമാർ സംഭവശേഷം ഒളിവിൽ പോയതായാണ് പൊലീസ് സംശയിക്കുന്നത്. ഒരു വർഷം മുമ്പ് ബെംഗളൂരുവിലെത്തിയ ദമ്പതികൾ ഗെരുപാള്യയ്ക്കു സമീപത്തെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു. നാല് മുതൽ അഞ്ച് ദിവസം മുമ്പ് ധീരജ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കിടക്കവിരിയിൽ പൊതിഞ്ഞ് വീടിനുള്ളിൽ ഉപേക്ഷിച്ച ശേഷം
സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണിൻ്റെ ഓണാഘോഷം ഓഗസ്റ്റ് 9ന്
സുവർണ്ണ കർണാടക കേരള സമാജം ആവലഹള്ളി സോൺ സംഘടിപ്പിക്കുന്ന ‘സുവർണ്ണ ഓണമഹോത്സവ മേളം 2026’ ഓഗസ്റ്റ് 9-ന് ജനപദരു സാംസ്‌കൃതിക രംഗ വേദികെ ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ആഘോഷത്തിൽ ഓണപ്പൂക്കളം, ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. പരിപാടിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി ‘സുവർണ വിദ്യാ ജ്യോതി’ പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക പ്രതിബദ്ധത
വി.കുഞ്ഞികൃഷ്ണൻ്റെ വിജയം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ടി.എ.മധുസൂദനൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ വി. കുഞ്ഞികൃഷ്ണൻ നേടിയ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ ടി.എ. മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാജ പ്രചാരണങ്ങളിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് തന്നെ പരാജയപ്പെടുത്തിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെളിവുകളോ രേഖകളോ ഇല്ലാതെ തന്നെ “രക്തസാക്ഷി ഫണ്ട് കള്ളൻ” എന്ന് ചിത്രീകരിച്ച് അപകീർത്തികരമായ പ്രചാരണം നടത്തിയെന്നും, ഇത് വോട്ടർമാരുടെ മനോഭാവത്തെ സ്വാധീനിച്ചുവെന്നുമാണ് ഹർജിയിൽ പറയുന്നത്. ഹർജിയിൽ സാങ്കേതിക പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത് തിരുത്തി വീണ്ടും
വളർത്തുനായകൾക്ക് ആർഎഫ്ഐഡി ചിപ്പ്; തെരുവിൽ ഉപേക്ഷിച്ചാൽ ₹10,000 വരെ പിഴ
വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത തടയാൻ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പ് നിർബന്ധമാക്കുന്നത് സർക്കാർ പരിഗണനയിൽ. പെറ്റ് ഷോപ്പുകളിൽ നിന്ന് വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങൾക്കും വീടുകളിൽ വളർത്തുന്ന നായ്ക്കൾക്കും തിരിച്ചറിയൽ ചിപ്പ് ഘടിപ്പിക്കാനാണ് ആലോചന. കാണാതാകുന്ന വളർത്തുനായകളെ കണ്ടെത്താനും ഈ സംവിധാനം സഹായകരമാകുമെന്ന് അധികൃതർ വിലയിരുത്തുന്നു. അരിമണിയുടെ വലിപ്പമുള്ള ആർഎഫ്ഐഡി ചിപ്പ് നായയുടെ ചർമ്മത്തിനടിയിലായിരിക്കും ഘടിപ്പിക്കുക. ചിപ്പിലുള്ള വിവരങ്ങൾ ഉപയോഗിച്ച് ഉടമയെ തിരിച്ചറിയാൻ കഴിയുന്നതിനാൽ വളർത്തുനായകളെ ഉപേക്ഷിക്കുന്നവർക്കെതിരെ നിയമനടപടി എളുപ്പമാകുമെന്നാണ്
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഓഗസ്റ്റ് 2 വരെ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇന്ന് (ജൂലൈ 30) ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. ജൂലൈ 31-ന് തിരുവനന്തപുരം,