കേരള സമാജം ബംഗളൂരു പീനിയ സോൺ സംഘടിപ്പിക്കുന്ന കുടുംബസംഗമം ഓഗസ്റ്റ് 2-ന് രാവിലെ 10.30ന് പീനിയ സോൺ ഓഫീസിൽ നടക്കും. സമാജം അംഗങ്ങളെയും കുടുംബാംഗങ്ങളെയും ഒരുമിച്ച് പങ്കെടുപ്പിച്ച് സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. കൂടാതെ കേരള സമാജത്തിൻ്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിക്കും.
പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള സമാജം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും. എല്ലാ അംഗങ്ങളും കുടുംബസമേതം എത്തി പരിപാടി വിജയിപ്പിക്കണമെന്ന് സോൺ ചെയർമാൻ ജോസ് പി പി, കൺവീനർ ജയദേവൻ എന്നിവർ അഭ്യർഥിച്ചു.